കോതമംഗലം: അരുണാചൽപ്രദേശ് സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി മിച്ചി മർപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം.എ. എൻജിനിയറിംഗ് കോളേജിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. കമ്മിറ്റി ചെയർമാൻ മുൻ പ്രിൻസിപ്പൽ ഡോ. ജെ.ഐസക്ക്, മറ്റ് ഗവേണിംഗ് ബോഡി അംഗങ്ങളായ ഡോ.ബെന്നി അലക്‌സാണ്ടർ, പ്രൊഫ. എസ്.സി. എം. കൊറ്റാലിൽ എന്നിവർ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മൊഴിയെടുക്കും.
ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യവും വിദ്യാർത്ഥികളുടെ ആവശ്യങ്ങളും പരിശോധിക്കും. ഒരാഴ്ചയ്‌ക്കുള്ളിൽ മാനേജ്‌മെന്റിന് റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ കാലയളവിൽ സിവിൽ ഡിപ്പാർട്ട്‌മെന്റ് ഹെഡിനെയും യൂണിവേഴ്‌സിറ്റി കോ-ഓർഡിനേറ്ററെയും ക്യാമ്പസിൽ നിന്ന് മാറ്റിനിറുത്തി. മിച്ചി മർപ്പുവിന്റെ സംസ്‌കാരം അരുണാചൽപ്രദേശിൽ നടത്തി. ഇന്ന് രാവിലെ കോളേജിൽ അനുശോചനയോഗം ചേരും.
ഉയർന്ന ക്രെഡിറ്റ് സ്കോർ
ഉയർത്താൻ: പ്രിൻസിപ്പൽ
ക്രെഡിറ്റ്, സേ പരീക്ഷാ വിഷയങ്ങളിൽ പ്രിൻസിപ്പൽ ബോസ് മാത്യു ജോസ് വിശദീകരണക്കുറിപ്പ് ഇറക്കി. വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താനാണ് യൂണിവേഴ്‌സിറ്റി നിബന്ധനപ്രകാരം ക്രെഡിറ്റ് സ്‌കോർ 22 ആയി നിശ്ചയിച്ചത്. ഇതിന് മൂന്ന് അവസരം നൽകുന്നുണ്ട്. 720ൽ 20 പേർ മാത്രമാണ് നിശ്ചിത ക്രെഡിറ്റ് നേടാത്തത്. സപ്ലിമെന്ററി പരീക്ഷയ്‌ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനാണ് സേ പരീക്ഷാസമ്പ്രദായം നടപ്പാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |