ആലപ്പുഴ: കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് കുട്ടനാട്ടിലെ മങ്കൊമ്പിൽ തുടക്കമായി. ഫെഡറേഷൻ പ്രസിഡന്റ് ടി.പി. രാമകൃഷ്‌ണൻ പ്രതിനിധിസമ്മേളന വേദിയായ കെ.എം.സുധാകരൻ-എം.സുരേന്ദ്രൻ നഗറിൽ (മങ്കൊമ്പ് പി.കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം) പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്തു. ടി.പി.രാമകൃഷ്‌ണൻ അദ്ധ്യക്ഷനായി. എൻ.വി.ചന്ദ്രബാബു രക്തസാക്ഷി പ്രമേയവും എം.തങ്കച്ചൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ. നാസർ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ആക്‌ടിംഗ് ജനറൽ സെക്രട്ടറി കെ.പ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.വി. ചന്ദ്രബാബു കണക്കും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടന്നു. വൈകിട്ട് സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഇന്ന് പൊതു ചർച്ച തുടരും. വൈകിട്ട് നാലിന് വി.എസ്. അച്യുതാനന്ദൻ നഗറിൽ (മങ്കൊമ്പ് ജംഗ്ഷൻ) പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |