SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

എൻജി. കോളേജ് അദ്ധ്യാപക സ്ഥലംമാറ്റ രീതിയിൽ മാറ്റം

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകരുടെ സ്ഥലംമാറ്ര രീതിയിൽ മാറ്രം വരുത്തി. ഇതിനായി ഫ്ലെക്സിബിൾ കേഡർ ഘടന നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കി. പൊതു സ്ഥലംമാറ്റത്തിനായി പ്രത്യേക സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

യു.ജി.സിയുടെ 2019ലെ റഗുലേഷൻ പ്രകാരം സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകരുടെ ശമ്പള സ്കെയിൽ സർക്കാർ പരിഷ്കരിച്ചിരുന്നു. ഈ ഉത്തരവിൽ അധ്യാപകർക്ക് പ്രൊമോഷനോ പ്ലേസ്‌മെന്റോ അനുവദിക്കുമ്പോൾ ഫ്ലെക്സിബിൾ കേഡർ ഘടന നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം കൈകാര്യം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഫ്ലെക്സിബിൾ കേഡർ ഘടന നടപ്പാക്കിയിരുന്നില്ല. ഗവ. കോളേജുകളിലെ അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം നിലവിൽ സ്പാർക്ക് വഴിയാണ് നടത്തുന്നത്. ഫ്ലെക്സിബിൾ കേഡർ ഘടനയിൽ കേഡർ, നോൺ-കേഡർ തസ്തികകൾ തമ്മിൽ വേർതിരിവില്ലാത്തതിനാൽ സ്പാർക്ക് വഴിയുള്ള സ്ഥലംമാറ്റ രീതി അനുയോജ്യമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA