SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

സ്കൂൾ ഗെയിംസ് :പന്തൽ തകർന്നതിൽ അന്വേഷണമുണ്ടാകും: മന്ത്രി

തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തൽ മത്സരങ്ങൾക്കിടെ അക്വാട്ടിക് കോംപ്ലക്‌സിലെ പന്തൽ തകർന്നുവീണ സംഭവത്തിലും സംഘാടനപ്പിഴവിലും കായിക, വിദ്യാഭ്യാസ വകുപ്പുകൾ അന്വേഷണം പ്രഖ്യാപിച്ചതായി കായികമന്ത്രി ഒ.ജെ.ജനീഷ്.

പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ജില്ലാ ഭരണകൂടത്തെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും അദ്ധ്യാപക സംഘടനകളും മാത്രമാണ് സംഘാടനച്ചുമതല ഏറ്റെടുത്തത്. മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മിനിമം പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് കായികവകുപ്പ് പ്രത്യേകം അന്വേഷിക്കും. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കും. പരിക്കേറ്റ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകുന്നതും പരിഗണനയിലാണ്.

2019ൽ അക്വാട്ടിക് കോംപ്ലക്‌സിൽ നടന്ന നവീകരണ പ്രവർത്തനങ്ങളിൽ ആക്ഷേപങ്ങളുണ്ടായിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ കായികമേഖലയിൽ സുതാര്യതയും കൃത്യമായ ഗൈഡ്‌ലൈനുകളും ഉറപ്പാക്കുന്ന പുതിയ കായികനയം അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA