SignIn
Kerala Kaumudi Online
Friday, 16 October 2026 2.17 AM IST

എബിന്റെ പേരിൽ വൻ സാമ്പത്തിക ഇടപാടുകൾ

s

കൊച്ചി: എറണാകുളം ജൂതപ്പള്ളി തീവയ്പ് കേസിലെ പ്രതി എബിൻ ബി. പോൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ. സംഭവത്തെ നിസ്സാരമായി കാണാനാവില്ലെന്നും മൂവാറ്റുപുഴയിലെ തീവയ്പ് കേസിലും പ്രതിക്ക് പങ്കുണ്ടെന്നും എബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള വാദത്തിനിടെ പ്രോസിക്യൂഷൻ പറഞ്ഞു. ഇക്കാര്യങ്ങളിലടക്കം വിപുലമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാൻ എബിനെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എറണാകുളം മജിസ്ട്രേട്ട് കോടതി അനുവദിച്ചു.

അതേസമയം, മാനസിക പ്രശ്‌നത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എബിനെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതി കസ്റ്റഡിയിൽ കഴിയുന്ന കാലയളവിൽ മെഡിക്കൽ പരിശോധന നടത്തി ആവശ്യമായ മരുന്നും ചികിത്സയും ഉറപ്പാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. 48 മണിക്കൂർ കൂടുമ്പോൾ പ്രതിയുടെ ആരോഗ്യനിലയും കസ്റ്റഡി സംബന്ധിച്ച റിപ്പോർട്ടും കോടതിക്ക് കൈമാറാനും നിർദേശിച്ചു. തുടർന്നാണ് 5 ദിവസത്തേക്ക് എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.

ജൂ​ത​പ്പ​ള്ളി​ ​തീ​വ​യ്പ്:​ ​എ​ബി​ന്
5​ ​മി​നി​ട്ടി​ന​കം​ ​കി​ട്ടി​യ​ത് 2​ ​ല​ക്ഷം

സ്വ​ന്തം​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ജൂ​ത​പ്പ​ള്ളി​യു​ടെ​ ​ക​വാ​ട​ത്തി​നു​ ​തീ​യി​ട്ട് ​അ​ഞ്ചു​ ​മി​നി​ട്ടി​ന​കം​ ​പ്ര​തി​ ​എ​ബി​ൻ​ ​ബി.​പോ​ളി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പാ​കി​സ്ഥാ​നി​ ​'​ബോ​സ്"​ ​കൈ​മാ​റി​യ​ത് ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ.​ ​മു​മ്പ് ​മൂ​വാ​റ്റു​പു​ഴ​ ​മേ​ക്ക​ട​മ്പി​ലെ​ ​യൂ​സ്ഡ് ​കാ​ർ​ഷോ​റൂ​മി​ലേ​ക്ക് ​പെ​ട്രോ​ൾ​ബോം​ബെ​റി​ഞ്ഞ​പ്പോ​ൾ​ 5000​രൂ​പ​യാ​യി​രു​ന്നു​ ​പ്ര​തി​ഫ​ലം.​ ​പ്ര​തി​ഫ​ലം​ ​ഉ​യ​ർ​ത്തി,​​​ ​വ​ൻ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ​പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്നാ​ണ് ​സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 2.30​ന് ​ജൂ​ത​പ്പ​ള്ളി​തീ​വ​യ്‌​പ്പി​നു​ ​പി​ന്നാ​ലെ​ ​ക്രി​പ്റ്റോ​ക​റ​ൻ​സി​യാ​യി​ ​പ​ണ​മെ​ത്തി.​ ​തീ​കൊ​ളു​ത്തു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ബോ​സി​ന് ​എ​ബി​ൻ​ ​അ​യ​ച്ചി​രു​ന്നു.​ ​പു​ത്ത​ൻ​കു​രി​ശി​ലെ​ ​വീ​ട്ടി​ൽ​നി​ന്ന് ​പെ​ട്രോ​ളു​മാ​യി​ ​പു​റ​പ്പെ​ട്ട​ ​എ​ബി​ന്റെ​ ​നീ​ക്ക​ങ്ങ​ൾ​ ​ബോ​സി​ന്റെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
7​ന് ​രാ​ത്രി​യി​ൽ​ ​ജൂ​ത​പ്പ​ള്ളി​ക്കു​മു​ന്നി​ലെ​ത്തി​ ​ഫോ​ട്ടോ​യെ​ടു​ത്ത് ​ബോ​സി​ന് ​അ​യ​ച്ചു.​ ​തീ​വ​യ്ക്കേ​ണ്ട​ ​സ്ഥ​ലം​ ​സ്ഥി​രീ​ക​രി​ക്കാ​നാ​യി​രു​ന്നു​ ​ഇ​ത്.​ ​ഡ​ൽ​ഹി​യു​ൾ​പ്പെ​ടെ​യു​ള​ള​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​സ്ഫോ​ട​ന​ത്തി​ന് ​ല​ക്ഷ്യ​മി​ട്ടി​രു​ന്നു.​ ​അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ ​പ്ര​തി​യെ​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​എ​സ്.​എ​ച്ച്.​ഒ​ ​അ​നീ​ഷ്ജോ​യി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​യു.​എ.​പി.​എ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തും.​ ​ല​ഹ​രി​യ്ക്കാ​യി​ ​എ​ബി​ൻ​ ​ഡാ​ർ​ക്ക് ​വെ​ബ്ബി​ൽ​ ​തി​ര​ഞ്ഞി​രു​ന്നു.​ ​ഇ​താ​ണ് ​തീ​വ്ര​വാ​ദി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA