SignIn
Kerala Kaumudi Online
Friday, 14 August 2026 2.34 AM IST

ശബരിമല നെയ്യ് ക്രമക്കേട്: രേഖകൾ പരിശോധിച്ചു

1

തിരുവനന്തപുരം: ശബരിമല നെയ്യ് ഇടപാടിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഓഫീസിലെയടക്കം രേഖകൾ വിശദമായി പരിശോധിച്ചു. പത്തനംതിട്ട ഡയറിയിലും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ 11ന് മിൽമ മാർക്കറ്റിംഗ് മാനേജർ ജയ രാഘവൻ എസ്.ഐ.ടി ഓഫീസിലെത്തി മൊഴി നൽകിയിരുന്നു.

തിരുവനന്തപുരം യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്. യൂണിയൻ ഹെഡ് ഓഫീസിലും പരിശോധന നടത്തും. വാഹന കോൺട്രാക്ടർമാർ, നെയ്യിറക്കുന്ന പ്രോസസിംഗ് സപ്ലയർമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി ദേവസ്വം ബോർഡ് ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA