SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.20 AM IST

ശബരിമല മിൽമ നെയ്യ് വെട്ടിപ്പ് അന്വേഷിക്കണം : ഹൈക്കോടതി,​ വിജിലൻസ് എസ്.ഐ.ടി രൂപീകരിക്കാൻ ഉത്തരവ്

sabarimala

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് 10 ദിവസത്തിനകം അറിയിക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു.

നെയ്യിൽ വലിയൊരു പങ്ക് വഴിമദ്ധ്യേ മറിച്ചുവിറ്റെന്നും മായം ചേർത്തത് എത്തിച്ചെന്നുമാണ് ആരോപണം. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മിൽമയിൽ നിന്ന് കൂടിയ വിലയ്‌ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്നും ദേവസ്വം വി​ജി​ലൻസ് കണ്ടെത്തിയിട്ടുണ്ട്.

20,000 യൂണിറ്റ് അരവണയ്‌ക്കായി​ 1.65 ലക്ഷം ലി​റ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ.

ശബരിമല സ്വർണക്കൊള്ളയിലും പ്രതിസ്ഥാനത്തുള്ള പരേതനായ മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടി​കൾ തുടങ്ങി​യത്. ലി​റ്ററിന് 369 രൂപ ക്വാട്ട് ചെയ്ത് ഗുണനിലവാര പരിശോധന പാസായ തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറിയെ അടക്കം തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ ഏൽപ്പി​ച്ചത്.

ഒരു യൂണിറ്റ് അരവണയ്‌ക്ക് 10 ലി​റ്റർ നെയ്യ് വേണ്ടപ്പോൾ ഗുണമേന്മ കൂടി​യ മിൽമ നെയ്യ് 7 ലി​റ്റർ മതിയാകുമെന്ന് മുരാരി ബാബുവിന്റെ കത്തി​ൽ പറഞ്ഞിരുന്നു. കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ രേഖാമൂലം എതിർത്തെങ്കിലും ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിച്ചു. മറ്റ് മൂന്ന് ടെൻഡറുകൾ തള്ളി​.

എന്നാൽ,മിൽമ പത്തനംതിട്ട ഡയറി പൂനെയിലെ കമ്പനിയിൽ നിന്ന് പതിവില്ലാതെ 24,970 കിലോ നെയ്യ് 497 രൂപ നിരക്കിൽ വാങ്ങിയതും തിരിമറി സംശയിക്കാൻ കാരണമായി. ഫുഡ് സേഫ്റ്റി വിഭാഗം ഗുണനിലവാര പരിശോധനയ്‌ക്കായി ആവശ്യത്തിന് സാമ്പിളുകൾ ശേഖരിച്ചില്ലെന്നും പരാതിയുണ്ട്. ആരോപണങ്ങളുടെ ഗുരുതര സ്വഭാവം കണലെടുക്കുമ്പോൾ പ്രത്യേക അന്വേഷണം ആവശ്യമാണെന്ന് കോടതി വിലയിരുത്തി.

ദേവസ്വം വി​ജി​ലൻസ്

റിപ്പോർട്ടിൽ പറയുന്നത്

• ടെൻഡറിലും തുടർനടപടികളിലും പല ക്രമക്കേടുകളും സംശയിക്കുന്നു

• മുഴുവൻ നെയ്യും സന്നിധാനത്ത് എത്തിയോ എന്നതിൽ സംശയം

• ശാന്തിമാരും മറ്റും നെയ്യ് വിൽക്കുന്നത് ഹൈക്കോടതി നിയന്ത്രിച്ചതിനാൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടായിരുന്നു.

ശ​ബ​രി​മ​ല​ ​നെ​യ്യ് ​ഇ​ട​പാ​ട്:​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​എ​സ്.​പി​ ​അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​മി​ൽ​മ​യി​ൽ​ ​നി​ന്ന് ​നെ​യ്യ് ​വാ​ങ്ങി​യ​തി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​എ​സ്.​പി​ ​വി.​സു​നി​ൽ​കു​മാ​ർ​ ​അ​ന്വേ​ഷി​ക്കും.​ ​ക്രി​മി​ന​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ഉ​ൾ​പ്പെ​ടെ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണം.

റ​വ​ന്യു​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​എം.​ജി.​രാ​ജ​മാ​ണി​ക്യം​ ​ന​ട​ത്തി​യ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഗു​രു​ത​ര​ ​വീ​ഴ്ച​ക​ൾ​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു.

നെ​യ്യ്ഗു​ണ​നി​ല​വാ​രം ദേ​വ​സ്വ​ത്തി​ന്
ബോ​ദ്ധ്യ​പ്പെ​ട്ട​ത്:​ ​മി​ൽ​മ​ ​ചെ​യ​ർ​മാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്ത​ ​നെ​യ്യി​ന്റെ​ ​ഗു​ണ​നി​ല​വാ​രം​ ​മോ​ശ​മാ​ണെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ​മി​ൽ​മ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​എ​സ്.​ ​മ​ണി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​വ​ഴി​മ​ദ്ധ്യേ​ ​നെ​യ്യ് ​മാ​റ്റി​യെ​ന്ന​ ​ആ​രോ​പ​ണം​ ​ഗു​രു​ത​ര​മാ​യ​തി​നാ​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​സ്തു​ത​ ​വെ​ളി​ച്ച​ത്ത് ​കൊ​ണ്ടു​വ​ര​ട്ടെ.
ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​ത​ന്നെ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 6​ന് ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​യ​ൻ​ ​എം.​ഡി.​യോ​ട് ​ഫെ​ഡ​റേ​ഷ​ൻ​ ​എം.​ഡി​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​രു​ന്നു.​ ​മ​റു​പ​ടി​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ 29​ന് ​വീ​ണ്ടും​ ​ക​ത്ത് ​ന​ൽ​കി.​ ​മ​റു​പ​ടി​ ​ല​ഭി​ച്ച​ശേ​ഷം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കും.​ക്ഷേ​ത്രാ​വ​ശ്യ​ത്തി​ന് ​ആ​യ​തി​നാ​ലാ​ണ് ​നെ​യ്യ് ​വി​ല​കു​റ​ച്ച് ​ന​ൽ​കി​യ​ത്.​ ​ഗു​രു​വാ​യൂ​രി​ലേ​ക്കു​ള്ള​ ​നെ​യ്യും​ ​വി​ല​കു​റ​ച്ചു​ ​ന​ൽ​കു​ന്നു​ണ്ട്.
മി​ൽ​മ​യ്‌​ക്ക് ​ഒ​രു​ ​ക്വാ​ളി​റ്റി​ ​നെ​യ്യ് ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​സീ​ൽ​ ​ചെ​യ്ത​ ​പാ​ക്ക​റ്റി​ൽ​ ​നി​ന്നും​ ​മാ​റ്റി​ ​ഗു​ണ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​ത് ​നി​റ​യ്‌​ക്കാ​നാ​വി​ല്ല.​ ​നെ​യ്യ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഗോ​ഡൗ​ണി​ൽ​ ​സ്വീ​ക​രി​ച്ച് ​ഗു​ണ​നി​ല​വാ​രം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​അ​യ​ച്ച​താ​ണ്.​ ​നെ​യ്യ് ​വി​ത​ര​ണ​ത്തി​ന്റെ​ ​തു​ക​ ​മു​ഴു​വ​നാ​യും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മി​ൽ​മ​യ്ക്ക് ​ന​ൽ​കി.​ ​ഗു​ണ​നി​ല​വാ​ര​ത്തെ​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ ​പ​റ​ഞ്ഞി​ട്ടി​ല്ല.
അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ ​രാ​ജ​മാ​ണി​ക്യ​ത്തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​മി​ൽ​മ​യു​ടെ​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ക്കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും​ ​അ​തു​ണ്ടാ​യി​ല്ല.​ 5​ ​ല​ക്ഷം​ ​രൂ​പ​യ്‌​ക്ക് ​താ​ഴെ​യു​ള്ള​ ​ടെ​ൻ​ഡ​റു​ക​ൾ​ക്ക് ​ഇ​ ​ടെ​ൻ​ഡ​ർ​ ​ആ​വ​ശ്യ​മി​ല്ല​ ​എ​ന്ന​തി​നാ​ലാ​ണ് ​ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ന് ​സീ​ൽ​ഡ് ​ടെ​ൻ​ഡ​ർ​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​മി​ൽ​മ​യു​ടെ​ ​നെ​യ്യ് ​വേ​ണ്ടെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മി​ൽ​മ​ ​എം.​ഡി​ ​ആ​സി​ഫ് ​കെ.​ ​യൂ​സ​ഫും​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA