SignIn
Kerala Kaumudi Online
Friday, 06 November 2026 1.03 PM IST

ബാർ ലൈസൻസ് വിവാദം; എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റി

sambasiva-rao
ശ്രീറാം സാംബശിവ റാവു

തിരുവനന്തപുരം: സംസ്ഥാന എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റി. എക്‌സൈസിലെ അഡീഷണൽ കമ്മീഷണറെയാണ് പകരം ചുമതലപ്പെടുത്തിയിരിക്കുന്നത്. ബാർ ലൈസൻസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.

ബേക്കറികൾ വഴി കൂടിയ വീര്യമുള്ള വൈൻ വിൽക്കാനുള്ള തീരുമാനം, പുതിയതായി ബാർ അനുവദിച്ചത്, രണ്ട് ബാറുകൾക്ക് ലൈസൻസ് പുതുക്കിനൽകിയത് തുടങ്ങിയവയുടെ പേരിൽ സാംബശിവറാവുവും സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നതിനെടാണ് നടപടി. പുതിയമദ്യനയം വരുന്നതുവരെ ഇത്തരത്തിലുള്ള നടപടികൾ പാടില്ലെന്നാണ് സർക്കാർ നിലപാട്. ബേക്കറികൾ വഴി കൂടിയ വീര്യമുള്ള വൈനുകൾ വിൽക്കാൻ അനുമതി നൽകിയ എക്‌സൈസ് കമ്മീഷണറുടെ നടപടി സർക്കാർ റദ്ദാക്കിയിരുന്നു. താൻ അറിയാതെയാണ് ഇത്തരത്തിലൊരു അനുമതി നൽകിയതെന്ന് എക്‌സൈസ് മന്ത്രി എം ലിജുവും വിമർശിച്ചിരുന്നു. അതേസമയം, നിയമമനുസരിച്ചുള്ള നടപടികൾ മാത്രമാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു സാംബശിവ റാവുവിന്റെ പ്രതികരണം.

English Summary

Kerala Excise Commissioner Sriram Sambasiva Rao was transferred following disputes over bar licences and permission to sell high-alcohol wine through bakeries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMBASIVA RAO, EXISE COMMISSIONER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA