SignIn
Kerala Kaumudi Online
Friday, 22 May 2026 3.37 PM IST

ഭക്ഷ്യവിഷബാധ: രുചി വ്യത്യാസമുള്ള അച്ചാറ് കഴിച്ചു, ഐടിഐയിലെ വിദ്യാർത്ഥിനികൾ ചികിത്സയിൽ

food-poison

ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർത്ഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്ഥാപനത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്.

ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി ചികിത്സയിലുള്ള വിദ്യാർത്ഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ച് നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയ്യാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.

ഒരു മാസം മുമ്പ് സമാന രീതിയിൽ ഇവിടെ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകളുണ്ടായിരുന്നു. എന്നിട്ടും പുറത്തു നിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് വീണ്ടും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FOOD POISON, ITI STUDENTS, HOPITALIZED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA