SignIn
Kerala Kaumudi Online
Saturday, 12 September 2026 12.50 AM IST

മോർഫിംഗ് കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

subin-babu

മലപ്പുറം: മോർഫിംഗ് കേസിലെ പ്രതി തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബു (26) മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച രാത്രി ആത്മഹത്യാശ്രമം ശ്രദ്ധയിൽപ്പെട്ട ലോഡ്ജ് ജീവനക്കാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മോശം രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിക്ക് മഞ്ചേരി കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജില്ല വിട്ട് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയുള്ളതിനാലാണ് മലപ്പുറത്തെ ലോഡ്ജിൽ താമസിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA