SignIn
Kerala Kaumudi Online
Friday, 11 September 2026 4.18 AM IST

ഇ.ഡിയെ പേടിച്ച് ബി.ജെ.പിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടി അല്ല: എം.എ.ബേബി

ma-baby

കണ്ണൂർ: ഇ.ഡിയെ പേടിച്ച് ബി.ജെ.പിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടി അല്ല സി.പി.എം എന്നത് കേരളത്തിൽ നിന്ന് മനസിലാകാൻ പോവുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയൊരു വാർത്ത സൃഷ്ടിക്കാൻ ഇ.ഡി ബി.ജെ.പിയുടെ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെന്റായിട്ടാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകൾ അവർ ബി.ജെ.പിയിൽ ചേരുന്നതോടെ അവസാനിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും എം.എ.ബേബി വിമർശിച്ചു.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ കോൺഗ്രസ് എം.എൽ.എ ആദ്യം വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും രണ്ട് കോടതികളും പരാതി തള്ളി.

തങ്ങളുടെ നേതാക്കൾക്കെതിരെ ഇ.ഡിയും മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്. എന്നാൽ സി.പി.എം നേതാക്കൾക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ.ഡി നീങ്ങുമ്പോൾ അതിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണെന്നും ബേബി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA