SignIn
Kerala Kaumudi Online
Thursday, 08 October 2026 12.16 AM IST

പ്രേം​ന​സീ​റി​ന്റെ ​ ​മ​കൾ ലൈ​ലാ​ബീ​ഗം​ ​അ​ന്ത​രി​ച്ചു

naila-beehum-
ലൈലാ ബീഗം

കോ​ഴി​ക്കോ​ട്:​ ​ച​ല​ച്ചി​ത്ര​ ​ന​ട​ൻ​ ​പ്രേം​ന​സീ​റി​ന്റെ​ ​മൂ​ത്ത​ ​മ​ക​ൾ​ ​ലൈ​ലാ​ബീ​ഗം ​(76​)​ ​കോ​ഴി​ക്കോ​ട് ​പ​റ​യ​ഞ്ചേ​രി​യി​ലെ​ ​വീ​ട്ടി​ൽ​ ​അ​ന്ത​രി​ച്ചു.​ ​ ഇന്ന് രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​വാ​ർ​ദ്ധ​ക്യ​ ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ത്തെ​ ​തു​ട​ർ​ന്ന് ​കോ​ഴി​ക്കോ​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ആ​യി​രു​ന്നു.​ ​ഇ​ന്നി​ വൈ​കി​ട്ട് ​അ​ഞ്ചു​ ​മ​ണി​യോ​ടെ​യാ​ണ് ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത് ​വീ​ട്ടി​ൽ​ ​എ​ത്തി​യ​ത്.​ 1950​ ​ആ​ഗ​സ്റ്റ് 24​ന്ചി​റ​യി​ൻ​കീ​ഴി​ലാ​ണ് ​ജ​നി​ച്ച​ത്.​ ​ചി​റ​യി​ൻ​കീ​ഴ് ​കൊ​ടി​ക്ക​കം​ ​ഗ​വ.​ ​എ​ൽ.​പി.​ ​സ്കൂ​ൾ,​ ​മ​ദ്രാ​സ് ​പ്ര​സി​ഡ​ൻ​സി​ ​സ്‌​കൂ​ൾ,​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ന്റ് ​റോ​ക്സ് ​കോ​ൺ​വെ​ന്റ്,​ ​കു​ന്ത​ല്ലൂ​ർ​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​ദ്യാ​ഭ്യാ​സം.​ ​റി​ട്ട.​ ​സൂ​പ്ര​ണ്ടിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​പ​രേ​ത​നാ​യ​ ​പി.​എ.​ ​റ​ഷീ​ദാ​ണ് ​ഭ​ർ​ത്താ​വ്.​ ​മ​ക്ക​ൾ​:​ ​സ​ജി​ത്ത് ​(​ഓ​സ്ട്രേ​ലി​യ​),​ ​സോ​ജാ​(​ ​കോ​യ​മ്പ​ത്തൂ​ർ​).​ ​മ​രു​മ​ക്ക​ൾ​:​ ​നൗ​ഷാ​ദ് ​(​വി.​ ​കെ.​സി​),​ ​ന​സ്രി​ൻ​ ​(​ഓ​സ്ട്രേ​ലി​യ​).


പ്രേം​ന​സീ​റി​ന്റെ​ 60​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ചി​റ​യി​ൻ​ ​കീ​ഴി​ലെ​ ​വീ​ടി​ന്റെ​ ​പേ​ര് ​ഇ​വ​രു​ടെ​ ​പേ​രി​നെ​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ലൈ​ലാ​ ​കോ​ട്ടേ​ജ് ​എ​ന്നാ​ണ്. പ്രേം​ ​ന​സീ​റി​നെ​ക്കു​റി​ച്ച് ​'​ഇ​തി​ലെ​ ​പോ​യ​ത് ​വ​സ​ന്തം​'​ ​എ​ന്നൊ​രു​ ​ഓ​ർ​മ​ ​പു​സ്ത​കം​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ പരേതനായ ഷാ​ന​വാ​സ്,​ ​റ​സി​യ,​ ​റി​ത​ . പൊതുദർശനം നാളെ രാവിലെ 7.30ന് കനകനഗറിലുള്ള ഹീര ഗോൾഡൻ ഹില്ലിൽ, കബറടക്കം വൈകിട്ട് 3 മണിക്ക് മംഗലപുരത്തെ കുറക്കോട് ജമാഅത്ത് പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAILA BEEGUM, PREMNAZIR DAUGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA