SignIn
Kerala Kaumudi Online
Friday, 19 June 2026 1.49 AM IST

വിസ്മയ ബഡ്ജറ്റ് ഇന്ന്, പ്രതീക്ഷകളും സാദ്ധ്യതകളും

READ ENGLISH VERSION
vd-satheeshan

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റ് ഇന്ന്. സഭയിൽ രാവിലെ 9നാണ് അവതരണം. ക്ഷേമ,​ കാരുണ്യ പ്രഖ്യാപനങ്ങളിലാണ് പൊതുജനങ്ങളുടെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ കടം 5.07 ലക്ഷം കോടിയിലെത്തി നിൽക്കെ ഇവയ്ക്ക് പണം കണ്ടെത്താനുള്ള വഴികളും മുഖ്യമന്ത്രിക്ക് ഉൾക്കൊള്ളിക്കേണ്ടിവരും.

പ്രതീക്ഷകളും സാദ്ധ്യതകളും

1.സർക്കാർ ജീവനക്കാർ

ഡി.എ കുടിശിക ഭാഗികമായി നൽകിയേക്കും. പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതം പത്തിൽ നിന്ന് പതിനാല് ശതമാനമാക്കാനിട. പുതിയ ശമ്പളക്കമ്മിഷനും പ്രതീക്ഷിക്കാം

2.സാമൂഹ്യക്ഷേമം

ക്ഷേമ പെൻഷൻ 3,000 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയേക്കും

3.ഉന്നത വിദ്യഭ്യാസം

750 കോടിയുടെ ശമ്പളപരിഷ്കരണ കുടിശികയിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് നേടിയെടുക്കാനുള്ള ശ്രമത്തിനാവും ഊന്നൽ

4.യുവതലമുറ

വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ പ്രതിമാസ സഹായം അനുവദിച്ചേക്കും

5.സ്റ്റാർട്ടപ്പ്

കൂടുതൽ ആനുകൂല്യങ്ങളും പ്രോത്സാഹനവും ഉൾപ്പെടുത്തി പുതിയ പദ്ധതികൾ

പ്രഖ്യാപിച്ചേക്കും

6.നിക്ഷേപം വർദ്ധിപ്പിക്കൽ

പി.പി.പി മാതൃകയിൽ നിക്ഷേപം ആകർഷിക്കാൻ പുതിയ പദ്ധതികളുണ്ടാവും. തുറമുഖം, വിമാനത്താവളം, ടൂറിസം മേഖലകളിൽ പുതിയ നിക്ഷേപസാദ്ധ്യത തേടും

7.വരുമാനം കൂട്ടൽ

ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ അവതരിപ്പിച്ചേക്കും. റവന്യൂ വർദ്ധനവിനും നികുതി ചോർച്ച തടയാനും നടപടി

8.സ്ത്രീകൾക്ക്

ഇന്ദിരാഗ്യാരന്റിക്ക് പുറമെ കൂടുതൽ ക്ഷേമപദ്ധതികൾ, കുടുംബശ്രീ ശാക്തീകരണം

9.ഇന്ധന സെസ്

മൂന്ന് രൂപയുടെ ഇന്ധന സെസ് പിൻവലിച്ചേക്കും

10.വ്യവസായം

പൊതുമേഖലാ നഷ്ടം കുറയ്ക്കാൻ നടപടി, തൊഴിലാളികൾക്ക് ആനുകൂല്യ പ്രഖ്യാപനം,​ കൂടുതൽ സ്വകാര്യപങ്കാളിത്തം എന്നിവ പ്രതീക്ഷിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA