SignIn
Kerala Kaumudi Online
Saturday, 17 October 2026 2.58 AM IST

പാലക്കാട് ഡിവിഷൻ വിഭജനം എന്നുമുതലാണ് കേന്ദ്ര അവഗണനയായത് : വി.മുരളീധരൻ

aa

തിരുവനന്തപുരം:പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം എന്നുമുതലാണ് കേരളത്തോടുള്ള കേന്ദ്ര അവഗണനയായതെന്ന് വി.മുരളീധരൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്നപ്പോഴാണ് പാലക്കാട് ഡിവിഷനിലെ 78 റെയിൽവേ സ്റ്റേഷനുകൾ സേലം ഡിവിഷനിലേക്ക് മാറ്റിയത്. അന്ന് അത് കേരളത്തോടുള്ള കേന്ദ്ര അവഗണനയല്ലായിരുന്നു. സംസ്ഥാനത്തെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന പരാതിയും ഉയർന്നില്ല.ഇപ്പോൾ പാലക്കാട് ഡിവിഷനിലെ നാല് റെയിൽവേ സ്റ്റേഷനുകളാണ് മൈസൂരിലേക്ക് മാറ്റിയത്. അത് ഭരണസൗകര്യം മാത്രം കണക്കിലെടുത്തുള്ള നടപടിയായിരുന്നു. അതെങ്ങനെയാണ് കേരളത്തോടുള്ള അവഗണനയാകുന്നത് കോൺഗ്രസ്,സി.പി.എം. നേതാക്കൾ പറയണം. എത്ര റെയിൽവേ സ്റ്റേഷനുണ്ടെന്ന് നോക്കിയൊന്നുമല്ല വികസനത്തിന് പണം അനുവദിക്കുന്നത്. എന്നിരിക്കെ പാലക്കാട് റെയിൽവേ ഡിവിഷൻ വികസനത്തിൽ നിയമസഭ പ്രമേയം പാസാക്കുന്നതും അതിൽ കേന്ദ്ര അവഗണനയെന്ന് ആവർത്തിച്ചുപറയുന്നതും കേവലം രാഷ്ട്രീയ താൽപര്യം മുൻനിറുത്തിയാണെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് കേന്ദ്രഭരണം നടത്തിയിരുന്നതിനെക്കാൾ പത്തിരട്ടി കൂടുതൽ തുകയാണ് ഇപ്പോൾ എൻ.ഡി.എ.സർക്കാർ കേരളത്തിന് അനുവദിക്കുന്നതെന്ന വസ്തുതയും ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഒാർക്കണം. യു.പി.എ.ഭരണകാലത്ത് പ്രതിവർഷം ശരാശരി 372കോടിയുടെ പദ്ധതികളാണ് കേരളത്തിന് വകയിരുത്തിയിരുന്നത്. ഇപ്പോൾ 7395കോടിയുടെ പദ്ധതികളാണ് ഒാരോ വർഷവുംകേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. വി.മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA