SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.17 AM IST

ഭക്ഷണം കഴിച്ചത് ഇത്ര അപരാധമോ? മുഖ്യമന്ത്രി ദുരന്തകാലത്ത് അന്നത്തെമുഖ്യമന്ത്രി നിരാഹാരത്തിലാണെന്ന് അറിഞ്ഞില്ല

vds

തിരുവനന്തപുരം: മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണു പോയതെന്നും സത്കാരത്തിനല്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സത്കാരത്തിനു പോയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതിയെ കുറിച്ച് വെളുപ്പിന് അഞ്ചുമണിക്കു വിവരം കിട്ടിയതു മുതൽ ജില്ലാ കളക്ടർമാരുമായും എം.എൽ.എമാരും മന്ത്രിമാരുമായും സംസാരിച്ച് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു. മന്ത്രിമാരെല്ലാം സ്ഥലത്തെത്തി. അവിടേക്ക് എത്തണോ എന്നു ചോദിച്ചപ്പോൾ വേണ്ട എന്നു അവർ അറിയിച്ചതനുസരിച്ചാണ് നേരത്തേ നിശ്ചയിച്ചിരുന്ന ചടങ്ങിന് പോയത്.

മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന സി.ഹരിദാസിനെ കാണാനാണ് പൊന്നാനിയിലെത്തിയത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം ശരിയാക്കിയിട്ടുണ്ടായിരുന്നു. അവർ എന്നെയും കാത്ത് ഭക്ഷണം കഴിക്കാതിരിക്കുകയായിരുന്നു. മൂന്നുമണിയായപ്പോൾ ഭക്ഷണം കഴിച്ചുപോയി. അത് തെറ്റാണോ? 2018ലും 19ലും ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഭക്ഷണം കഴിക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതിൽ എന്ത് ഔചിത്യമാണ് ? ഒരിടത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും മറ്റൊരിടത്ത് വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങൾ ഒരുമിച്ച് കാട്ടിയുള്ള പ്രചാരണം ഹീനമാണ്. എന്തൊരു മര്യാദകേടാണ്. വെള്ളപ്പൊക്കമുണ്ടായ ദിവസം ഞാൻ ഭക്ഷണം കഴിച്ചുപോയി ക്ഷമിക്കണം. ഇനിമുതൽ ഭക്ഷണം കഴിക്കാതിരിക്കാം. എല്ലാം ജനങ്ങൾ വിലയിരുത്തട്ടെ. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്- സതീശൻ പറഞ്ഞു.

പി.​എം​-​ശ്രീ​ ​പ​ദ്ധ​തി​ :
പി​ന്മാ​റാ​നാ​വി​ല്ലെ​ന്ന്
മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ട​തി​നാ​ൽ​ ​പി.​എം​-​ശ്രീ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു​ .​ ​അ​തി​ന​വ​സ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന് ​പി​ന്മാ​റാ​നാ​വു​മാ​യി​രു​ന്ന​ല്ലോ​?​ ​അ​വ​ർ​ ​നി​യോ​ഗി​ച്ച​ ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​ ​എ​ട്ടു​ ​മാ​സം​ ​യോ​ഗം​ ​ചേ​ർ​ന്നി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ഒ​രു​ ​ത​ർ​ക്ക​വും​ ​ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ല.
അ​ദ്ധ്യാ​പ​ക​-​ ​വി​ദ്യാ​ർ​ത്ഥി
അ​നു​പാ​തം​ ​കു​റ​യ്ക്കും

സ്കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​-​ ​വി​ദ്യാ​ർ​ത്ഥി​ ​അ​നു​പാ​തം​ ​കു​റ​യ്ക്കു​ന്ന​തി​ലെ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​തി​ട്ട​പ്പെ​ടു​ത്തും..​ ​ഇ​ത് ​പ​ഠി​ക്കാ​ൻ​ ​ര​ണ്ടു​ ​മാ​സ​മെ​ടു​ക്കും.​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ലും​ ​അ​നു​പാ​തം​ ​കു​റ​യ്ക്കേ​ണ്ടി​ ​വ​രും.​ ​കു​ട്ടി​ക​ളി​ല്ലാ​തെ​ ​ഡി​വി​ഷ​നു​ക​ൾ​ ​ഇ​ല്ലാ​താ​വു​മ്പോ​ൾ​ ​അ​ദ്ധ്യാ​പ​ക​രെ​ ​സം​ര​ക്ഷി​ക്കും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ൽ​ ​നി​യ​മ​നം​ ​തേ​ടി​ ​സ​മ​രം​ ​ചെ​യ്യു​ന്ന​വ​രോ​ട് ​മൂ​ന്നു​ ​വ​ട്ടം​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും​ ​ഒ​രു​വ​ട്ടം​ ​താ​നും​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഇ​നി​യും​ ​ച​ർ​ച്ച​ചെ​യ്യും.
ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ലെ​ ​അ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ​യ്ക്ക് ​കൈ​മാ​റി​ ​വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം​ ​പാ​ലി​ച്ചേ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കാ​നാ​വൂ.
തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ​റേ​ഷ​നി​ലെ​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​ ​സു​ഗ​ത​ന്റെ​ ​അ​വ​ധി​ ​അ​പേ​ക്ഷ​ ​അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ​ന്ന് ​ക​ത്തു​ ​ന​ൽ​കി​യ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ന​ട​പ​ടി​ ​അ​ന്വേ​ഷി​ക്കും.
മ​ഴ​ക്കെ​ടു​തി​യ​ട​ക്കം​ ​ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​വു​മ്പോ​ൾ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടും​ ​ജ​ന​ങ്ങ​ൾ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നൊ​ഴി​യു​ന്നി​ല്ല.​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​മാ​റ​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​നം​ ​പോ​ലും​ ​സാ​ദ്ധ്യ​മ​ല്ലാ​തെ​ ​വ​രു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കോ​പ്ട​റി​ൽ​ ​കൊ​ച്ചി​യി​ലേ​ക്ക് ​പോ​യ​ത്
നി​ക്ഷേ​പ​ക​രെ​ ​കാ​ണാ​ൻ​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി​യി​ലേ​ക്ക് ​ഹെ​ലി​കോ​പ്ട​റി​ൽ​ ​പോ​യ​ത് ​സ്വ​കാ​ര്യ​ ​ആ​വ​ശ്യ​ത്തി​ന​ല്ല,​ ​നി​ക്ഷേ​പ​ക​ ​സം​ഘ​ത്തെ​ ​കാ​ണാ​നാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​ണ്ട​ശേ​ഷ​മാ​ണ് ​അ​വ​ർ​ ​കൊ​ച്ചി​യി​ലെ​ത്തി​യ​ത്.​ ​രാ​ത്രി​ ​കാ​ണാ​മെ​ന്ന് ​അ​വ​ർ​ ​അ​റി​യി​ച്ച​തു​ ​പ്ര​കാ​രം​ ​വ​ന്ദേ​ഭാ​ര​തി​ൽ​ ​ടി​ക്ക​റ്റ് ​ബു​ക്ക് ​ചെ​യ്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ത്യാ​വ​ശ്യ​മാ​യി​ ​സ​ന്ധ്യ​യ്ക്ക് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​മ​ട​ങ്ങ​ണ​മെ​ന്ന് ​അ​വ​ർ​ ​അ​റി​യി​ച്ചു.​ ​ആ​ ​നി​ക്ഷേ​പ​ത്തി​ന് ​ത​മി​ഴ്നാ​ടും​ ​രം​ഗ​ത്തു​ള്ള​തി​നാൽ ​അ​വ​രെ​ ​കാ​ണ​ണ​മാ​യി​രു​ന്നു.​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​ക​ണ്ടി​ട്ടും​ ​താ​ൻ​ ​ക​ണ്ടി​ല്ലെ​ങ്കി​ൽ​ ​ആ​ക്ഷേ​പ​മാ​വും.​ ​അ​തി​നാ​ലാ​ണ് ​ഹെ​ലി​കോ​പ്ട​റി​ൽ​ ​പോ​യ​ത്. നി​ക്ഷേ​പ​ക​രു​ടെ​ ​പേ​ര് ​പ​റ​യു​ന്നി​ല്ല.​ ​അ​വ​രെ​ക്കൂ​ടി​ ​വ​ലി​ച്ചി​ഴ​ച്ച് ​നി​ക്ഷേ​പം​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണോ​?​ ​തീ​രു​മാ​ന​മു​ണ്ടാ​വു​മ്പോ​ൾ​ ​അ​റി​യി​ക്കും.
ഹെ​ലി​കോ​പ്ട​ർ​ ​ഉ​പ​യോ​ഗി​ച്ച​തി​ൽ​ ​ഒ​രു​ ​രൂ​പ​ ​പോ​ലും​ ​സ​ർ​ക്കാ​രി​ന് ​ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ല,​ ​അ​ധി​ക​ച്ചെ​ല​വു​മി​ല്ല.
ഞാ​ൻ​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ത്തി​ന് ​പോ​യി​ട്ടി​ല്ല.​ ​പി​ണ​റാ​യി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഹെ​ലി​കോ​പ്ട​ർ​ ​ഉ​പ​യോ​ഗി​ച്ചു.​ ​അ​തി​ന്റെ​ ​പ​ണം​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പി​ണ​റാ​യി​ ​ന​ട​ത്തി​യ​ ​യാ​ത്ര​ക​ളു​ടെ​ ​ച​രി​ത്രം​ ​പ​റ​യി​പ്പി​ക്ക​രു​ത്.
പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​സെ​പ്തം​ബ​ർ​ 19​ ​വ​രെ​ ​ഹെ​ലി​കോ​പ്ട​ർ​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​ട്ടി​രി​ക്കു​ക​യാ​ണ്.​ ​അ​ഞ്ചു​മാ​സം​ ​വാ​ട​ക​ ​കൊ​ടു​ത്തി​ട്ടി​ല്ല.​ ​മാ​സം​ 80​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് 25​ ​മ​ണി​ക്കൂ​ർ​ ​മി​നി​മം​ ​പ​റ​ക്കാം.​ ​അ​ത് ​സൗ​ജ​ന്യ​മാ​ണ്.​ ​പ​റ​ന്നി​ല്ലെ​ങ്കി​ലും​ 80​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​ക​ണം.​ ​താ​നും​ ​ര​ണ്ട് ​മ​ന്ത്രി​മാ​രും​ ​വ​യ​നാ​ട്ടി​ലേ​ക്ക് ​പ​റ​ന്ന​പ്പോ​ഴാ​ണ് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ഹെ​ലി​കോ​പ്ട​ർ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ആ​കെ​ ​നാ​ലോ​ ​അ​ഞ്ചോ​ ​മ​ണി​ക്കൂ​ർ​ ​മാ​ത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA