
കൊല്ലം: വിക്ടറി ഗ്രൂപ്പ് ഉടമ എ.സി.തോമസും ഭാര്യ ലൗനി തോമസും വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ചപ്പോൾ കൊട്ടാരക്കാർക്ക് നഷ്ടമായത് കാരുണ്യത്തണലാണ്. പാവപ്പെട്ടവർക്കുള്ള ചികിത്സാ ധനസഹായത്തിനും നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾക്കുള്ള ധനസമാഹാരണത്തിനും കൊട്ടാരക്കരയിലെ സംഘടനകൾ മുന്നിട്ടിറങ്ങുമ്പോൾ പലപ്പോഴും ആദ്യം സമീപിച്ചിരുന്നത് എ.സി.തോമസിനെയായിരുന്നു. അവരെ തോമസ് നിരാശരായി മടക്കിയിട്ടില്ല.
മൊബൈൽ ഫോൺ കമ്പനിയായ ലാവ ഒരുക്കിയ ബിസിനസ് ടൂറിനായി ഈ മാസം 6ന് വീട്ടിൽ നിന്ന് പുറപ്പെട്ട തോമസും ലൗനിയും 7ന് ചെന്നൈയിലെത്തി. 8 നാണ് വിയറ്റ്നാമിലേക്ക് പോയത്. എല്ലാദിവസവും ഇരുവരും മക്കളെ വിളിച്ചിരുന്നു.
മാർത്തോമ്മ സിറിയൻ കൊട്ടാരക്കര- പുനലൂർ ഭദ്രാസനം കൗൺസിൽ അംഗമായിരുന്നു എ.സി. തോമസ്. കൊട്ടാരക്കര മാർത്തോമ്മ സിറിയൻ പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും അദ്ദേഹവും കുടുംബവും മുന്നിൽ ഉണ്ടാകുമായിരുന്നു. ആവിയോട്ട് കുടുംബ കൂട്ടായ്മടെ കാരുണ്യപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം പണം ചെലവഴിച്ചിരുന്നത് എ.സി. തോമസായിരുന്നു.
പിതാവ് എ.വി.ചെറിയാൻ ഹോമിയോ ഡോക്ടറായിരുന്നു. അദ്ദേഹം നടത്തിയിരുന്ന മെഡിക്കൽ സ്റ്റോറാണ് എ.സി.തോമസ് മരുന്നുകളുടെയും സർജിക്കൽ ഉപകരണങ്ങളുടെയും ഹോൾസെയിൽ ബിസിനസ് അടക്കമുള്ള എ.വി ഗ്രൂപ്പായി വളർത്തിയത്. നേരത്തെ പലതവണ കമ്പനികൾ ബിസിനസ് ടൂറുകൾക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബിസിനസിൽ മക്കൾ സജീവമായതിന് ശേഷമാണ് വലിയ യാത്രകൾക്ക് പോയിത്തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |