
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ജാക്കറ്റും. കേസ് അന്വേഷണത്തിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ കേന്ദ്ര സേനകളുടെ മാതൃകയിൽ നീല നിറത്തിലെ ജാക്കറ്റ് ധരിക്കണം. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പരിപാടിയിൽ പുതിയ ജാക്കറ്റ് വിജിലൻസ് ഡിവൈ.എസ്.പിയെ ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും ഇവ ധരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |