SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.56 AM IST

ലക്ഷ്യം വർഷം മുഴുവനുള്ള വിപണി ഇടപെടൽ

തിരുവനന്തപുരം: സപ്ലൈകോയുടെ വിപണി ഇടപെടൽ വർഷം മുഴുവൻ ഒരേപോലെയാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു. ജൂലായ് 22 മുതൽ ആഗസ്റ്റ് 25 വരെയുണ്ടായിരുന്ന സപ്ലൈകോ ഓണച്ചന്തകളിലും വില്പനശാലകളിലുമായി 433.81 കോടി രൂപയുടെ റെക്കാഡ് വില്പന നടന്നു. പെരുമ്പാവൂർ സപ്ലൈകോ ഡിപ്പോയിൽ ഗിഫ്റ്റ് കാർഡിന്റെ മറവിൽ പഞ്ചസാര തിരിമറി നടത്തിയ ഏഴു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കെ.സ്റ്റോറുകളെ കാലോചിതമായി പരിഷ്കരിക്കും. ദുരിത സാഹചര്യങ്ങളിലായരുടെ റേഷൻ കാർഡ് ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവമായി പരിഗണിക്കും. അനർഹരുടെ കാർഡുകൾ രണ്ട് മാസംകൂടി സറണ്ടർ ചെയ്യാം. നെൽവില കർഷകർക്ക് നേരിട്ടു നൽകുന്നത് ആലോചനയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIPANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA