SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.05 AM IST

വഖഫ് ബോർഡ് പിരിച്ചുവിടണം: കെ.സുരേന്ദ്രൻ 

1

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥയുണ്ടെങ്കിൽ വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന്റെ നിയമനം തന്നെ നിയമവിരുദ്ധമാണെന്ന് മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ നിയമം അനുസരിച്ച ബോർഡിൽ രണ്ട് അമുസ്ളിങ്ങൾ വേണം. ഇതില്ലാതെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് തിടുക്കത്തിൽ പിണറായി സർക്കാർ ബോർഡ് രൂപീകരിക്കുകയായിരുന്നു. ശാശ്വതമായ പരിഹാരമാണ് വേണ്ടത്. ഇതിൽ മുഖ്യമന്ത്രിയും യു.ഡി.എഫും നിലപാട് വ്യക്തമാക്കണം. ലീഗിനേയും ജമാഅത്തെ ഇസ്ളാമിയേയും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കാൻ മുഖ്യമന്ത്രിക്കാവില്ല. കൈവശാവകാശരേഖയും ഭൂനികുതി അടച്ച സർട്ടിഫിക്കറ്റും വഖഫ് ബോർഡിന് ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WAQAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA