
തിരുവനന്തപുരം: സ്വകാര്യബസുകൾക്കും ടൂറിസ്റ്റ് വാഹനങ്ങൾക്കും മിതമായ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. നിയമസഭയിൽ മോട്ടോർ വാഹന നികുതിയിലെ ഭേദഗതി നിയമം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ പ്രശ്നമില്ലെന്നാണ് സർക്കാർനയം. ടൂറിസ്റ്റ് വാഹനങ്ങൾക്ക് വെള്ളനിറം മാത്രമെന്ന വ്യവസ്ഥ പിൻവലിക്കും. നിറങ്ങൾ അനുവദിക്കും. ശബ്ദം, ലൈറ്റ് എന്നിവ അസഹ്യമായ തരത്തിൽ അനുവദിക്കില്ല. അപകടങ്ങൾക്ക് ഇടയാക്കുന്ന തരത്തിലും മറ്റ് വാഹനങ്ങൾക്ക് ശല്യമാകരുതെന്ന തരത്തിലും പാടില്ല. പുറത്തേക്ക് തള്ളി നിൽക്കുന്ന ഏച്ചുകെട്ടൽ അനുവദിക്കില്ല. വാഹനങ്ങളുടെ മോഡിഫിക്കേഷൻ നിയന്ത്രണം പൂർണമായി പിൻവലിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. നികുതി അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ അനുമതി നൽകുന്നതാണ് നിയമ ഭേദഗതി. അവ സൂക്ഷിക്കാൻ പ്രത്യേക യാർഡുണ്ടാക്കും. നികുതിയും പിഴയും സൂക്ഷിപ്പ് ഫീസും അടച്ച് വാഹനം വീണ്ടെടുക്കാം. നികുതി അടയ്ക്കാത്ത വാഹനം പിടിച്ചെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |