SignIn
Kerala Kaumudi Online
Monday, 25 May 2026 5.52 AM IST

വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

abhijith-prasad

കൊച്ചി: ഇഷ്ടപ്പെട്ട പെൺകുട്ടിയുമായുള്ള വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെയാണ് കൊച്ചി നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ അയ്യപ്പൻകാവിലായിരുന്നു കൊലപാതകശ്രമം നടന്നത്.


സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വല്ല്യച്ഛനെ പിന്നാലെ കാറിലെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ ഇടിക്കുന്നത് മനഃപൂർവം തന്നെയാണെന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ കൃത്യമായി പതിഞ്ഞു. ഈ ദൃശ്യങ്ങളിലെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.

അഭിജിത്തും പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന് പ്രധാന തടസമായി നിന്നത് പരിക്കേറ്റ വല്ല്യച്ഛനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഈ വിരോധം വച്ചാണ് ഇയാളെ ഇല്ലാതാക്കാൻ പ്രതി പദ്ധതിയിട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വല്ല്യച്ഛൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം കാർ ഉടമയെയാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് സംഭവസമയം വാഹനം ഓടിച്ചിരുന്നത് അഭിജിത്താണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MURDER ATTEMPT, LATESTNEWS, CASE, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA