
പരീക്ഷാത്തീയതി
പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് ഒക്ടോബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2015 സ്‌കീം) ഒക്ടോബർ 7മുതൽ നടത്തും.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി ആഗസ്റ്റ് 2026 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകളുടെ (2017 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, ജൂലായ് 2026 (2010 & 2016 സ്‌കീമുകൾ) ഫലം പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന മൂല്യനിർണയം നടത്തിയിട്ടുള്ളതിനാൽ റീടോട്ടലിംഗ് അനുവദിക്കില്ല. ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റുകളുടെയും പകർപ്പ് ആവശ്യമുള്ളവർ 17ന് മുമ്പ് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽ മുഖേന www.kuhs.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം.
മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഡിഗ്രി (ഡി.എം/എം.സി.എച്ച്) ജൂൺ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റുകളുടെയും ഡിജിറ്റൽ പകർപ്പ് ലഭിക്കുന്നതിന് താത്പര്യമുള്ളവർ 14ന് വൈകിട്ട് 5ന് മുമ്പായി ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽ മുഖേന www.kuhs.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |