
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിനു കീഴിൽ കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ നടത്തുന്ന പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. ആദ്യ 3 മാസം ട്രെയ്നിംഗും തുടർന്ന് 1500 രൂപ പ്രതിമാസ സ്റ്റൈപന്റോടെ മൂന്ന് മാസം അപ്രന്റിസ്ഷിപ്പും നൽകും. 4500 രൂപയാണ് കോഴ്സ് ഫീസ്. www.keralaagriculture.gov.inൽ 23വരെ അപേക്ഷ നൽകാം. ഫോൺ: 9383470292, 9383470296.
2. ജിയോഇൻഫർമേഷൻ സയൻസിൽ പി.ജി ഡിപ്ലോമ
കേരള സർവകലാശാലയിൽ ജിയോഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാർക്കോടെ ജിയോളജി/ജോഗ്രഫി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ എൻവയൺമെന്റൽ സയൻസ്/ സുവോളജി/ ബോട്ടണി/ ലൈഫ് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ച്/ ക്ലൈമറ്റ് സയൻസ്/ ക്ലൈമറ്റ് ചെയ്‌ഞ്ച്/ ക്ലൈമറ്റ് ചെയ്ഞ്ച് ഡിസാസ്റ്റർ മാനേജ്മെന്റ്/ എൻവയൺമെന്റൽ സയൻസ്/ എം.സി.എ എന്നിവയിലൊന്നിൽ പി.ജി ബിരുദം. www.keralauniversity.ac.inൽ 25നകം അപേക്ഷിക്കണം. ഫോൺ: 9447103510
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |