
കോട്ടയത്തെ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് 8ന് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂരിലെ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് 9ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ടയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 9,10 തീയതികളിൽ പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയിലേക്ക് 9,10,15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (എം.എം.വി.) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 358/2025) തസ്തികയിലേക്ക് 10ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഉറുദു (ജൂനിയർ) (കാറ്റഗറി നമ്പർ 643/2025-പട്ടികജാതി) തസ്തികയിലേക്ക് 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി.യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 55/2025-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 272/2025) തസ്തികയിലേക്ക് 6ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ജി.ആർ.6 വിഭാഗത്തിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |