SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

14 കാരിയെ കടന്ന് പിടിച്ച പ്രതിക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നു വന്ന 14 കാരിയെ കടന്നു പിടിച്ച കേസിലെ പ്രതിയെ കോടതി ഏഴ് വർഷം കഠിന തടവിനും 26,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കണം. പ്രത്യക പോക്‌സോ കോടതിയാണ് കൊല്ലം കരീപ്ര സ്വദേശി ഹെയ്ൻ രാജുവിനെ (22) ശിക്ഷിച്ചത്. പിഴയും നഷ്ട പരിഹാരവും പെൺകുട്ടിക്ക് നൽകാൻ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

പെൺകുട്ടിയെ കടന്നു പിടിച്ച ശേഷം ഇരുചക്ര വാഹനത്തിൽ കടന്നു കളഞ്ഞ പ്രതിയെ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പിടി കൂടിയത്. 2025 മേയ് 24 ന് രാവിലെ ശ്രീകാര്യം ചാവടി മുക്കിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന സഹോദരിയെ കണ്ട ശേഷം അമ്മയോടൊപ്പം മടങ്ങുകയായിരുന്നു പെൺകുട്ടി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: X
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA