
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ജനങ്ങളിലേക്കെത്തിക്കാൻ ആറിന നിർദ്ദേശങ്ങളുമായി കെ.പി.സി.സി സംഘടനാജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ. അടിയന്തര നടപടി സ്വീകരിക്കാൻ പാർട്ടി ഘടകങ്ങളോട് നിർദ്ദേശിച്ചു. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണിത്.
ജില്ലാകോൺഗ്രസ് കമ്മിറ്റികളും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികൾ, ബസ് സ്റ്റാൻഡുകളിലും ടൗൺ കേന്ദ്രങ്ങളിലും വിശദീകരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കണം. മഹിളാകോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രചാരണ പ്രവർത്തനം നടത്തണം. വാർഡുതലത്തിൽ വിശദീകരണ യോഗങ്ങളും ഗൃഹസമ്പർക്ക പരിപാടികളും സംഘടിപ്പിക്കണം. പ്രധാന കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിക്കണം. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകപ്രചാരണം നടത്തണം. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്ന് നിയോജക മണ്ഡലതലത്തിൽ പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
യു.ഡി.എഫ് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ടുപോകുകയാണെന്ന സന്ദേശം കേരളമൊട്ടാകെ എത്തിക്കാൻ പാർട്ടി സംവിധാനങ്ങൾ മുന്നോട്ടുവരണമെന്നും നെയ്യാറ്റിൻകര സനൽ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |