
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യ മുന്നണിയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ കുതന്ത്രമാണിതെന്നും മുൻ സി.പി.എം നേതാവും യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയുമായ ടി.കെ.ഗോവിന്ദൻ.
അതേസമയം, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് സി.പി.എം മുൻ നേതാവും പയ്യന്നൂർ യു.ഡി.എഫ് സ്വതന്ത്ര എം.എൽ.എയുമായ വി.കുഞ്ഞികൃഷ്ണൻ.
പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി കരുതുന്നെങ്കിൽ, ജനങ്ങൾക്ക് വിശ്വസിക്കാവുന്ന വിശദീകരണം പാർട്ടി നൽകണം. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ പ്രസ്ഥാനത്തിനെതിരെയും അന്വേഷണം വരുമെന്നും പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനത്തെ പാർട്ടിക്കെതിരായ കടന്നാക്രമണമായി ചിത്രീകരിക്കുന്നത് എന്തിനാണെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിൽ പരാമർശിക്കാത്തതിനെയും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. സി.പി.എമ്മിന്റെ 'തെറ്റുതിരുത്തൽ' അധര വ്യായാമമാണെന്ന് ടി.കെ.ഗോവിന്ദൻ പറഞ്ഞു. ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്ത് താഴോട്ട് റിപ്പോർട്ട് ചെയ്യുകയല്ലാതെ, തെറ്റുതിരുത്തിയ ചരിത്രം പാർട്ടിക്കില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നണിയെ നയിക്കാൻ പിണറായി വിജയന് പകരം മറ്റൊരു നേതൃത്വം കാണുന്നില്ലെന്നും ടി.കെ.ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |