SignIn
Kerala Kaumudi Online
Sunday, 18 October 2026 6.28 AM IST

ലോകത്ത് കൊവിഡിനെതിരായ പോരാട്ടത്തെ നയിക്കുന്നത് നരേന്ദ്ര മോദി; മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്നും സുരേന്ദ്രൻ

k-surendran

മൂവാറ്റുപുഴ: വൈദ്യുത മന്ത്രി എം.എം. മണിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നു. മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്നും കൊവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി കൊവിഡ് വാക്സിൻ എടുത്തിരിക്കുന്നു. കൊവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ അഴിമതി സാർവ്വത്രികമാണ്. അഴിമതി തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളു. ഇസ്ലാമിക ഭീകരവാദമാണ് നാടിന്റെ പ്രധാന ശത്രുവെന്ന് ക്രൈസ്തവർക്ക് മനസിലായി കഴിഞ്ഞു. ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോൾ ക്രൈസ്തവർക്ക് ഈ അപകടം മനസിലായിരുന്നില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമായെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI, K SURENDRAN, SURENDRAN, BJP, VIJAYAYATRA, COVID, VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA