SignIn
Kerala Kaumudi Online
Saturday, 26 September 2026 8.42 PM IST

എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിക്കുന്നു: മുഖ്യമന്ത്രി

pinaryi-

തിരുവനന്തപുരം: ഇടതുപക്ഷത്തിനുള്ള ജനപിന്തുണ വർദ്ധിക്കുന്നതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വോട്ടെടുപ്പ് നടന്ന 42 വാർഡുകളിൽ 24ഉം നേടി ഉജ്വലവിജയമാണ് എൽ.ഡി.എഫ് നേടിയത്. ഇതിൽ ഏഴ് വാർഡുകൾ യു.ഡി.എഫിൽ നിന്നും രണ്ടെണ്ണം ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്തതാണ്.

എൽ.ഡി.എഫ് സർക്കാരിന്റെ ജനകീയവും സമഗ്രവുമായ വികസന നയങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന ജനതയുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഫലത്തിലുള്ളത്. രാഷ്ട്രീയ നൈതികത പൂർണമായും കൈമോശം വന്ന യു.ഡി.എഫും ബി.ജെ.പിയും ചില പ്രദേശങ്ങളിൽ ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഫലത്തോടെ മറ നീക്കി പുറത്തു വന്നു. എൽ.ഡി.എഫിന് വൻവിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂർവം നന്ദി പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA