
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും.ഉച്ച കഴിഞ്ഞ് മൂന്നിന് തുടങ്ങുന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, മുഖ്യമന്ത്രി വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും പങ്കെടുക്കുന്നുണ്ട്.
പി.എം.ശ്രീ, വഖഫ് ബോർഡ് ,പുതിയ ജില്ലകളുടെ രൂപീകരണം തുടങ്ങി രാഷ്ട്രീയ തീരുമാനമെടുക്കേണ്ട പല വിഷയങ്ങളും ചർച്ച ചെയ്തേക്കും.ബോർഡ്, കോർപ്പറേഷൻ വിഭജനം നീണ്ടു പോകുന്നതാണ് മറ്റൊരു പ്രധാന വിഷയം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലെ താമസവും , മാനദണ്ഡങ്ങളിലെ വീഴ്ചയും ചർച്ചയായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |