SignIn
Kerala Kaumudi Online
Friday, 04 September 2026 2.04 AM IST

കാന്തപുരത്തിന് മോഹൻ ഭാഗവതിന്റെ സ്വരം: എം.എ.ബേബി 

1

തിരുവനന്തപുരം: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ സ്വരത്തിലാണ് കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കാരണം അവർ വീടിനുപുറത്ത് ഇറങ്ങുന്നതിനാലാണെന്നും പകരം വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നുമായിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്. ഇതിന് സമാനമായ പരാമർശമാണ് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നടത്തിയത്. ഭരണഘടനാ മൂല്യങ്ങൾക്കെതിരാണ് കാന്തപുരത്തിന്റെ പ്രസ്താവന. ഭരണഘടന അംഗീകരിക്കാത്തത് ആവരുത് മതത്തിന്റെ പേരിലുള്ള നിലപാടുകളെന്നും കാന്തപുരം ആത്മ പരിശോധന നടത്തണമെന്നും എം.എ. ബേബി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA