SignIn
Kerala Kaumudi Online
Friday, 03 July 2026 2.10 AM IST

പരിസ്ഥിതി സംരക്ഷണത്തിൽ കേരളത്തിന്റേത് കൃത്യമായ പഠനം: മുഖ്യമന്ത്രി

vd-sathesan

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ കേരളം സ്വീകരിച്ച നടപടികൾ കേന്ദ്രതല ഇ.എസ്.എ ബോദ്ധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഇ.എസ്.എ നിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും കൃത്യമായ പഠനം നടത്തിയത് കേരളമാണ്. ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പടെ ഹൈക്കോടതിയിലും മറ്റ് കോടതികളിലും സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ സർക്കാർ വകുപ്പുകൾ ഏകീകൃത നിലപാട് സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ സണ്ണി ജോസഫ്, ഷിബു ബേബി ജോൺ,ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA