
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എം.എൽ.എമാർ എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർദ്ധിപ്പിച്ചു. ഇതുസംബന്ധിച്ച ബിൽ നിയമസഭ പാസാക്കി. മന്ത്രി സണ്ണി ജോസഫ് അവതരിപ്പിച്ച ബിൽ ചർച്ചകൂടാതെ ഏകകണ്ഠമായാണ് അംഗീകരിച്ചത്. മുൻ എം.എൽ.എമാരുടെ പെൻഷനും വർദ്ധിപ്പിച്ചു. മന്ത്രിമാർ,പ്രതിപക്ഷ നേതാവ്,ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും നിലവിലെ 1,08,000രൂപയിൽനിന്ന് 1,22,000രൂപയായാണ് ഉയർത്തുന്നത്. എം.എൽ.എമാരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള തുക 70,000 രൂപയിൽനിന്ന് 98,000 രൂപയാകും. എം.എൽ.എ പെൻഷൻ 20,000 ത്തിൽ നിന്ന് 25,000 ആകും. വർദ്ധന മൂലം പ്രതി വർഷം 6.91കോടിയുടെ അധിക ചെലവുണ്ടാകും. വിമാനയാത്ര അലവൻസ് ട്രെയിൻകൂപ്പണായും ഡീസൽ കൂപ്പണായും മാറ്റാനും അനുവദിക്കും. കൂടാതെ എം.എൽ.എമാർക്ക് ഒരു സ്റ്റാഫിനെ കൂടി അധികം അനുവദിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
എം.എൽ.എമാരുടെ പെൻഷൻ വർദ്ധന: നിലവിലുള്ളത്. വർദ്ധിപ്പിച്ചത്
പെൻഷൻ 20000, 25000
ഓരോവർഷവും വർദ്ധിക്കുന്നത് 1000 - 1500
70 വയസ് കഴിഞ്ഞാൽ 3000 - 4000
80 വയസ് കഴിഞ്ഞാൽ 3500- 5000
പരമാവധി പെൻഷൻ 50000 - 60000
യാത്രാ കൂപ്പൺ 75,000 - 1ലക്ഷം.
ഒരുവർഷം മാത്രം എം.എൽ.എ.ആയിരുന്നവർക്ക് 8000 - 10000
എം.എൽ.എമാരുടെ ശമ്പള,ആനുകൂല്യ വർദ്ധന: നിലവിലുള്ളത്, വർദ്ധിപ്പിച്ചത്
ഇൻഷ്വറൻസ് 20 ലക്ഷം - 25ലക്ഷം.
വാഹനം വാങ്ങാൻ 10 ലക്ഷം - 15ലക്ഷം
വീട് നിർമ്മിക്കാൻ 20 ലക്ഷം - 25ലക്ഷം
മണ്ഡല അലവൻസ് 25,000 - 35,000
ഫിക്സഡ് അലവൻസ് 2000- 4000
ഇൻഫർമേഷൻ അലവൻസ് 4000 - 5000
സോഷ്യൽ അലവൻസ് 8000-13,000
ഫോൺ അലവൻസ് 11,000- 11,000
യാത്രാ അലവൻസ് 20,000 - 30,000
വിമാനയാത്ര 50,000- 75,000
യാത്രാ ബത്ത കിലോമീറ്ററിന് 10 -15
ദിനബത്ത 1000 -1500
ദിനബത്ത കേരളത്തിന് വെളിയിൽ 1200 - 1800
വിമാനയാത്ര അധികബത്ത 500 - 1000
മന്ത്രിമാരുടെ ആനുകൂല്യം
എം.എൽ.എ മാർക്ക് കിട്ടുന്ന ഇൻഷ്വറൻസ്,വാഹനം,വീട് അലവൻസുകൾക്ക് പുറമെ
വേതനം 2000 - 3000
ക്ഷാമബത്ത 49,008 - 49,008
മണ്ഡല അലവൻസ് 40,000-45,000
യാത്ര അലവൻസ് 17,000 -25,000
ആകെ 1.07ലക്ഷം - 1.22ലക്ഷം
ദിനബത്ത 1000 -2000
ദിനബത്ത കേരളത്തിന് വെളിയിൽ 1200 - 2000
വിമാനയാത്ര അധികബത്ത 500 - 1000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |