
തിരുവനന്തപുരം:80% ഭൂമി ഏറ്റെടുത്തശേഷം മാത്രമേ ഇനി പൊതുമരാമത്ത് വകുപ്പ് പദ്ധതികളുടെ നിർമ്മാണം ആരംഭിക്കൂവെന്ന് മന്ത്രി പി.കെ ബഷീർ നിയമസഭയിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാതെ നിർമാണം ആരംഭിക്കുന്നത് ഒഴിവാക്കാനാണ് ലക്ഷ്യം. സൗജന്യമായി ഭൂമി ലഭ്യമാകുന്ന പദ്ധതികൾക്ക് മുൻഗണനയുണ്ട്. മറ്റ് പദ്ധതികളിൽ ഭൂമി ഏറ്റെടുക്കൽ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കും.
റോഡുകൾ വെട്ടിക്കുഴിക്കുന്നത് മാറ്റും
റോഡുകൾ പൈപ്പിടാനും മറ്റും തോന്നുംപോലെ വെട്ടിക്കുഴിക്കുന്നതിന് മാറ്റംവരുത്തും. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗംവിളിക്കും. വാട്ടർഅതോറിട്ടി പൈപ്പ് ലൈൻ, വിവിധകേബിളുകൾ, ഗ്യാസ് പൈപ്പ് ലൈൻ എന്നിവക്കെല്ലാം റോഡുകൾ വെട്ടിപ്പൊളിച്ചശേഷം പഴയപടിയാക്കുന്നില്ലെന്നും മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |