
ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റെഗുലർ, 2020- 2022 സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 23 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എം.എസ് സി ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ് ഡാറ്റ സയൻസ് (2025 അഡ്മിഷൻ റെഗുലർ, 2024 ഇംപ്രൂവ്മെന്റ്, 2020- 2024 സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 20 മുതൽ ആരംഭിക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക് (2015 - 2018 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് നവംബർ 11വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12വരെയും സൂപ്പർ ഫൈനോടെ 13വരെയും അപേക്ഷ സ്വീകരിക്കും.
ഡിസംബർ 2 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2025 റെഗുലർ, 2024 ഇംപ്രൂവ്മെന്റ്, 2020 - 2024 സപ്ലിമെന്ററി പുതിയ സ്‌കീം) പരീക്ഷകൾക്ക് നവംബർ 12വരെ ഫീസടച്ച് അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |