കൊല്ലം: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ 3 (ഇ) കാറ്റഗറി വിഭാഗത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പിന്റെ നാമനിർദേശക പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ആധിപത്യം ഉറപ്പിച്ച് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനൽ.
അഞ്ഞൂറ് മുതൽ 4999 രൂപ വരെ നൽകി ട്രസ്റ്റ് അംഗത്വമെടുത്ത 3(ഇ) കാറ്റഗറി വിഭാഗത്തിൽ പത്ത് റീജിയണുകളിൽ നിന്ന് 757 പേരെയാണ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കുന്നത്. വെള്ളാപ്പള്ളി പാനലിൽ നിന്നുള്ള 757 പേർ മത്സര രംഗത്തുണ്ട്. എതിരായി 198 പേർ മാത്രമേയുള്ളു. വെള്ളാപ്പള്ളി പാനലിൽ നിന്ന് 559 പേർ ഡയറക്ടർ ബോർഡിലെത്തുമെന്ന് ഉറപ്പായി. തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ എതിരാളികളില്ലാത്തതിനാൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം റീജിയണിൽ 86 പേരും പുനലൂരിൽ 63ഉം പാലക്കാട് റീജിയണിൽ 51ഉം പേരുമാണ് എതിരില്ലാതെ വിജയിച്ചത്.
90 പേരെ തിരഞ്ഞെടുക്കേണ്ട നങ്ങ്യാർകുളങ്ങരയിൽ- 18, 130 പേരെ തിരഞ്ഞെടുക്കുന്ന വർക്കല റീജിയണിൽ-10, 46 പേർ ഡയറക്ടർ ബോർഡിൽ എത്തേണ്ട ചേർത്തലയിൽ-3, 63 പേരെ തിരഞ്ഞെടുക്കുന്ന കോഴിക്കോട്-1, 71 പേർ രംഗത്തുള്ള കണ്ണൂരിൽ- 12 എന്നിങ്ങനെയെയാണ് ഔദ്യോഗിക പാനലിന് എതിരുള്ളത്. എതിർ സ്ഥാനാർത്ഥികൾ രംഗത്തുള്ള ഏഴ് റീജിയണുകളിൽ നവംബർ 19ന് തിരഞ്ഞെടുപ്പ് നടക്കും.
3(ഡി) കാറ്റഗറിൽ നിന്ന് ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 24നും വിദഗ്ദ്ധ അംഗങ്ങളുടേത് ഡിസംബർ 17നും നടക്കും. ഡിസംബർ 19നാണ് എസ്.എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |