തിരുവനന്തപുരം: 'ഫേസ് ഓതന്റിക്കേഷൻ ടെക്‌നോളജി" (മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ) വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനെക്കുറിച്ച് പെൻഷൻകാർക്കും പെൻഷൻ വിതരണ അധികാരികൾക്കും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ്.ബി.ഐ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള 2000 നഗരങ്ങളിൽ നാളെ മുതൽ നവംബർ 30 വരെ രാജ്യവ്യാപകമായാണ് ക്യാമ്പ് സംഘടിപ്പിക്കുക. പെൻഷൻ ആൻഡ് പെൻഷണേഴ്സ് വെൽഫെയർ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു ഗുപ്ത ഇതിന്റെ ഭാഗമായി തിരുവനന്തപുരം സന്ദർശിക്കും.
നവംബർ 2ന് തിരുവനന്തപുരം സ്റ്റാച്യുവിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ പെൻഷൻകാർക്കായി ഒരു ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പും നടക്കും. പെൻഷൻകാർക്ക് ഈ കേന്ദ്രത്തിലെത്തി ഡിജിറ്റൽ മാർഗത്തിലൂടെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |