
കൊച്ചി: കേരള സർവകലാശാലയുടെ ഭൂമി എ.കെ.ജി സെന്ററിനുവേണ്ടി കൈയേറിയെന്ന പരാതിയിൽ, ഹൈക്കോടതിയിൽ നിലവിലുള്ള പൊതുതാത്പര്യ ഹർജിയിൽ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഉപഹർജി ഫയൽചെയ്തു. അനുവദിച്ചതിലും അധികംഭൂമി എ.കെ.ജി സെന്ററിനുണ്ടെന്നാണ് പൊതുതാത്പര്യ ഹർജിയിലുള്ളത്. എന്നാൽ സർവകലാശാലയുടെ ഭൂമിമാത്രം അളന്ന റവന്യൂ ഉദ്യോഗസ്ഥർ എ.കെ.ജി സെന്ററിന്റെ സ്ഥലം സർവേചെയ്തില്ലെന്നാണ് ഉപഹർജിയിലുള്ളത്. അതിനാൽ എ.കെ.ജി സെന്ററിന്റെ ഭൂമികൂടി അളക്കാൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് വിഷയം അടുത്തദിവസം പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |