SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.41 AM IST

ജീവിതം നിറയെ നിരാശകളും തിരിച്ചടികളുമെന്ന് അമല ഷാജി; എക്കാലവും പിന്തുണയ്ക്കുമെന്ന് ആരാധകർ

READ ENGLISH VERSION
amala-shaji

തിരുവനന്തപുരം സ്വദേശിനിയായ സോഷ്യൽ മീഡിയ താരം ജീവനൊടുക്കിയത് കഴിഞ്ഞദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. 17കാരിയുടെ ആത്മഹത്യയിൽ ഇൻസ്റ്റാഗ്രാം താരമായ യുവാവ് അറസ്റ്റിലാവുകയും ചെയ്തു. ഇതിനിടെ ഇന്ത്യയിലുടനീളം വലിയ ആരാധകവൃന്ദമുള്ള മലയാളിയായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അമല ഷാജി പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്.

'ജീവിതം നിരാശകളും പരാജയങ്ങളും തിരിച്ചടികളും നിറഞ്ഞതാണ്. അവയ്‌ക്കൊന്നും നിങ്ങളെ ശാശ്വതമായി തടയാൻ കഴിയില്ല. ജീവിതം നിങ്ങളുടെ നേരെ കൊണ്ടുവരുന്ന എന്തിനേയും തരണം ചെയ്യാനുള്ള ശക്തി നിങ്ങളിൽ ഉണ്ട്. ദൃഢമായ മനസിനോളം ശക്തിയുള്ള മറ്റൊന്നില്ല. ഒരു വ്യക്തിക്കോ സാഹചര്യത്തിനോ നിങ്ങൾ ആരാണെന്ന് നിർവചിക്കാനാവില്ല. സ്വയം വിശ്വസിക്കുക, നിങ്ങൾ ശക്തയാണ്'- എന്ന കുറിപ്പാണ് അമല ഇൻസ്റ്റാഗ്രാമിലും വാട്‌സ്ആപ്പ് ചാനലിലും പങ്കുവച്ചിരിക്കുന്നത്.

കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും തെലങ്കാനയിലും അമലയ്ക്ക് ആരാധകരുണ്ട്. 4.4 മില്യൺ ഫോളോവേഴ്‌സാണ് അമലയ്ക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്. വാട്‌സ്‌ആപ്പ് ചാനലിൽ 7.7 മില്യൺ പേരും അമലയെ പിന്തുടരുന്നുണ്ട്. അടുത്തിടെ പുതിയ കാ‌ർ സ്വന്തമാക്കിയതിന്റെയും പുതിയ വീട്ടിൽ താമസം ആരംഭിച്ചതിന്റെയും വീഡിയോകൾ അമല പങ്കുവച്ചിരുന്നു. സിനിമാതാരങ്ങൾ അടക്കം നിരവധിപ്പേർ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് ടിക്‌ടോക്കിൽ ഹിറ്റായ താരം പിന്നീട് ഇൻസ്റ്റാഗ്രാമിലേയ്ക്ക് ചേക്കേറുകയായിരുന്നു. അമലയുടെ സഹോദരി അമൃത ഷാജിയും ഇൻസ്റ്റാഗ്രാം താരമാണ്. തിരുവനന്തപുരം സ്വദേശികളായ ഇരുവരും കോളേജ് വിദ്യാർത്ഥിനികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMALA SHAJI, INSTRAGRAM INFLUENCER, INSTAGRAM ARTIST, INSTAGRAM INFLUENCER DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA