SignIn
Kerala Kaumudi Online
Sunday, 14 June 2026 2.13 PM IST

'രേണൂ, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല, ചില മുഖങ്ങൾ എന്നിലൂടെ കടന്നു പോയി'

renu

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരമായ രേണു സുധി ക്യാൻസർ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചുവെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം കഴിയാറായെന്നും രേണു വെളിപ്പെടുത്തിയിരുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധി ഇക്കാര്യം പറഞ്ഞത്. ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടത് 15 വയസുള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നതെന്നും രേണു സുധി തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ, രേണു സുധിയെ ആശ്വസിപ്പിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല. ഇതിനപ്പുറം വേദന നേരിട്ട് നീ വന്നതല്ലേ, ഇതും നീ തരണം ചെയ്യുമെന്ന് രഞ്ജു രഞ്ജിമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല. എന്നാലും ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ. എന്തും എന്നോട് പറയുന്ന പോലെ ഇന്നും നീ ഈ കാര്യം എന്നോട് ഷെയർ ചെയ്തപ്പോൾ ചില മുഖങ്ങൾ എന്നിലൂടെ കടന്നു പോയി. നാം മനുഷ്യർ ഈ ഭൂമിയിലെ വളങ്ങൾ ആണെന്ന സത്യം തിരിച്ചറിയാതെ നിന്നെ കല്ലെറിഞ്ഞവരുടെ മുന്നിൽ നീ പിടിച്ചു നിന്നു. ഇതും നീ തരണം ചെയ്യും. ചെയ്യണം. എന്റെ പ്രാർത്ഥന എന്നും കൂടെ. ലവ് യൂ'- രഞ്ജു കുറിച്ചു.

രേണുവിന്റെ രോഗവിവരം വാസ്തവമാണെന്ന് സുധിയുടെ പേരിൽ വീട് വച്ച് നൽകാൻ നേതൃത്വം നൽകിയ കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണെന്നും ഒരു നല്ല വാക്കും പ്രാർത്ഥനയും മരുന്നുകളേക്കാൾ ആശ്വാസമാകുമെന്നും ഫിറോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RENU SUDHI, BIGG BOSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA