SignIn
Kerala Kaumudi Online
Friday, 11 September 2026 4.37 AM IST

'കേന്ദ്രത്തിന്റെ ചതി മനസിലാക്കാൻ പ്രിയദർശനായില്ല, പക്ഷേ മോഹൻലാൽ കൃത്യമായി പ്രവർത്തിച്ചു'; വിമർശനവുമായി ജലീൽ

kt-jaleel

സംവിധായകൻ പ്രിയദർശനെ വിമർശിച്ച് കെ ടി ജലീൽ. ദേശീയ ഫിലിം അവാർഡുകളുടെ പേരിൽ നിന്ന് ഇന്ദിര ഗാന്ധിയെയും നർഗീസ് ദത്തിനെയും വെട്ടിമാറ്റിയവരിൽ പ്രിയദർശനും അംഗമായെന്നാണ് വിമർശനം. ഇത് ലോക മലയാളികൾക്ക് അപമാനമാണെന്നും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽ നിന്ന് വിട്ടുനിന്ന മോഹൻലാലിന്റെ പാത പിന്തുടരാൻ പ്രിയദർശനും തയ്യാറാകണമായിരുന്നു എന്നുമാണ് ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫാസിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള കലാമേഖലയും രാഷ്ട്രീയവും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടത്. അത്തരമൊരു പൈതൃക ഭൂമിയിൽ നിന്ന് 'വെട്ടിമാറ്റിയ സർജറിയിൽ' പങ്കാളിയാകാൻ ഒരാളെയായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം. ആ ചതി തിരിച്ചറിയാൻ പ്രിയദർശനായില്ലെന്നും ജലീൽ കുറിച്ചു. എന്നാൽ, മോഹൻലാൽ അവിടെ കൃത്യമായി പ്രവർത്തിച്ചു. പ്രാണപ്രതിഷ്ഠയിൽ നിന്ന് വിട്ടുനിന്നത് മാതൃകയാക്കണം. 'വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും' എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയും

വെട്ടിമാറ്റിയവരിൽ പ്രിയദർശനും!

ദേശീയ ഫിലിം അവാർഡുകളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരുകൾ വെട്ടിമാറ്റാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.

ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയിൽ നിന്ന് "വെട്ടിമാറ്റൽ സർജറിയിൽ" ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.

ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും!!!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KT JALEEL, PRIYADARSHAN, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA