SignIn
Kerala Kaumudi Online
Saturday, 16 May 2026 12.52 AM IST

അടിയന്തരമായി ബാത്ത്‌റൂമിൽ പോകണമായിരുന്നു,​ ബസിന്റെ ചില്ലു തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി

ksrtc-bus

കോ​ഴി​ക്കോ​ട്:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സ് ​നി​റു​ത്താ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ബ​സി​ന്റെ​ ​ഗ്ലാ​സ് ​ത​ക​ർ​ത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. ​ ​അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ടി വന്നതു കൊണ്ട് കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്നു താനെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, അന്നുതന്നെ സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചിരുന്നെന്നും ഗ്ലാസ് തകർത്തതിന് 25000 രൂപ അടച്ചിരുന്നതായും യുവതി വ്യക്തമാക്കി.

ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇവിടെക്കൊണ്ട് ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് എന്നെ ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു' എന്നാണ് യുവതിയുടെ പോസ്റ്റിലുള്ളത്.

കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​നി​യാണ് ​പ​ക​ൽ​യാ​ത്രാ​ ​വേ​ള​യി​ൽ​ ​സ്റ്റോ​പ്പി​ല്ലാ​ത്ത​ ​സ്ഥ​ല​ത്ത് ​നി​റു​ത്താ​നാ​വ​ശ്യ​പ്പെ​ട്ട​ത്.​ ​പ​റ്റി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​ ​കു​പി​ത​യാ​യി,​ ​എ​മ​ർ​ജ​ൻ​സി​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​ചു​റ്റി​ക​യെ​ടു​ത്ത് ​വി​ൻ​ഡോ​ ​ഗ്ളാ​സ് ​പൊ​ട്ടി​ച്ചു.​ ​ഡ്രൈ​വ​ർ​ ​ബ​സ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.​ ​തു​ട​ർ​ന്ന് ​പൊ​തു​മു​ത​ൽ​ ​ന​ശി​പ്പി​ച്ച​തി​നും​ ​മ​റ്റു​മാ​യി​ 25,000​ ​രൂ​പ​ ​പി​ഴ​യ​ട​പ്പി​ച്ചു.​ ​വി​ൻ​ഡോ​ ​ഗ്ളാ​സി​ന്റെ​യും​ ​അ​ന്ന​ത്തെ​ ​ട്രി​പ്പി​ന്റെ​യും​ ​ചേ​ർ​ത്താ​ണ് ​ഈ​ ​തു​ക.​ ​പി​ഴ​യ​ട​ച്ച​തി​നാ​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​കേ​സെ​ടു​ക്കാ​തെ​ ​വി​ഷ​യം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​മൂ​ന്നാ​ഴ്ച​ ​മു​ൻ​പാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കോ​ഴി​ക്കോ​ട് ​മിം​സ് ​ആ​ശു​പ​ത്രി​ക്ക് ​അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​നി​റു​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഗ്ളാ​സ് ​പൊ​ട്ടി​ക്കും​ ​മു​മ്പ് ​വീ​ഡി​യോ​യും​ ​പ​ക​ർ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA