SignIn
Kerala Kaumudi Online
Thursday, 04 June 2026 3.06 AM IST

ജനങ്ങൾ വോട്ടു ചെയ്തത് സമഗ്ര മാറ്റത്തിന്,​ പരിഹസിക്കരുത്; ബന്ധു നിയമന വിവാദത്തിൽ വിമർശനവുമായി മാർ കൂറിലോസ്

koorilos

തിരുവനന്തപുരം: ബന്ധു നിയമന വിദാദത്തിൽ യു,​ഡി.എഫ് സർക്കാരിനെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് . ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നപ. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റാൻ ആയിരുന്നില്ല എന്ന് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാർഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികൾ. നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മ​ന്ത്രി​ ​സ​ണ്ണി​ ​ജോ​സ​ഫി​ന്റെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ൽ​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വി​നെ​ ​നി​യ​മി​ച്ച​ത് ​നി​യ​മ​സ​ഭ​യി​ൽ​ ​ വി.​ജോ​യി ഉന്നയിച്ചിരുന്നു.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​അ​വ​ത​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​അ​ഡി.​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​ ​അ​ളി​യ​നെ​ ​നി​യ​മി​ച്ചെ​ന്ന് ​ജോ​യി​ ​പ​റ​ഞ്ഞ​ത്.​ ​യു.​ഡി.​എ​ഫ് ​പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ​ ​എ​ന്തെ​ല്ലാം​ ​കോ​ലാ​ഹ​ലം​ ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​താ​ത്കാ​ലി​ക​ക്കാ​രെ​ ​പി​രി​ച്ചു​വി​ട്ട് ​ബ​ന്ധു​ക്ക​ൾ​ക്ക് ​മ​ന്ത്രി​ ​ഓ​ഫീ​സി​ൽ​ ​നി​യ​മ​നം​ ​ന​ൽ​കു​ക​യാ​ണെ​ന്നും​ ​ജോ​യി​ ​പ​റ​ഞ്ഞു.​ ​അ​തേ​സ​മ​യം,​ ​സ​ണ്ണി​ ​ജോ​സ​ഫ് ​ഇ​തി​ന് ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ല്ല.​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കൂ​ടി​യാ​യ​ ​ബെ​ന്നി​ ​തോ​മ​സി​നെ​യാ​ണ് ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​ ​നി​യ​മി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA