SignIn
Kerala Kaumudi Online
Tuesday, 23 June 2026 11.37 PM IST

സൗജന്യ യാത്ര ആഘോഷമാക്കി മലപ്പുറത്തെ വനിതകള്‍; പുതിയ ട്രെന്‍ഡെന്ന് ജീവനക്കാര്‍

READ ENGLISH VERSION
ksrtc

മലപ്പുറം: യുഡിഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടപ്പിലാക്കിയ വനിതകളുടെ സൗജന്യ യാത്ര മിക്കയിടത്തും വന്‍ ഹിറ്റാണ്. ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് സര്‍വീസുകളിലാണ് വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. ജൂണ്‍ 15ന് ഉദ്ഘാടനം കഴിഞ്ഞ ശേഷം ഒരാഴ്ച പിന്നിടുമ്പോള്‍ എല്ലാ ഡിപ്പോകളിലും തിരക്ക് വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആഘോഷമാക്കുകയാണ് മലപ്പുറത്തെ വനിതകള്‍ എന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിയുടെ ആദ്യ ആഴ്ചയില്‍ മലപ്പുറം ഡിപ്പോയില്‍ മാത്രം 30 ശതമാനത്തോളമാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ്. ജില്ലയിലെ മറ്റ് ഡിപ്പോകളിലും ഈ നിലയ്ക്കുള്ള വര്‍ദ്ധനവുണ്ട്. പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര അനുവദിച്ചപ്പോള്‍ ജില്ലയിലെ വനിതകള്‍ കെഎസ്ആര്‍ടിസിയില്‍ വിനോദയാത്ര പോകുന്ന പതിവ് ആരംഭിച്ചിരിക്കുകയാണ്.

മലപ്പുറത്ത് നിന്ന് വയനാടേക്കുള്ള ബസില്‍ കയറിയ വനിതകള്‍ തങ്ങള്‍ക്ക് വയനാട് പോണം എന്നാണ് പറഞ്ഞത്. വയനാട്ടില്‍ എവിടേക്ക് എന്ന് ചോദിച്ചപ്പോള്‍ ബസ് എവിടെ വരെ പോകും എന്നായി ചോദ്യം. സുല്‍ത്താന്‍ ബത്തേരി എന്ന ഉത്തരം കിട്ടിയപ്പോള്‍ എന്നാല്‍ അവിടേക്ക് ടിക്കറ്റ് ആകാം എന്നായി. കുശലാന്വേഷണത്തിന്റെ ഭാഗമായി വിവിധ യാത്രക്കാരോട് സംസാരിക്കുമ്പോള്‍ മനസ്സിലാകുന്നത്. 'വയനാട്ടിലൊന്നു പോണം, ഒരു ചായ കുടിച്ചു പോരണം'. എന്നത് യാത്രക്കാര്‍ക്കിടയിലെ പുതിയ ട്രെന്‍ഡായി മാറിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA