SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.46 PM IST

പ്രമുഖ ബേക്കറിയിൽ പാത്രം കഴുകുന്നത് ടോയ്‌ലറ്റിലെ ക്ലോസെറ്റിന് മുന്നിൽ, പുറത്തുവന്നത് അറപ്പുളവാക്കുന്ന ദൃശ്യങ്ങൾ

washing
ജീവനക്കാർ ടോയ്‌ലറ്റിൽ പാത്രം കഴുകുന്ന ദൃശ്യങ്ങൾ

കോർബ (ഛത്തീസ്‌ഗഢ്): പ്രമുഖ ബേക്കറിയിലെ ടോയ്‌ലറ്റിന്റെ തറയിലിട്ട് പാത്രങ്ങൾ കഴുകുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി. ഛത്തീസ്‌ഗഢിൽ കോർബയിലെ 'ന്യൂഡൽഹി സ്വീറ്റ്സി'ലാണ് സംഭവം. സ്ഥാപനത്തിലെത്തിയ ഒരാളാണ് ടോയ്‌ലറ്റിൽ പാത്രം കഴുകുന്നതിന്റെ വീഡിയോ പകർത്തി പുറത്തുവിട്ടത്.

ടോയ്‌ലറ്റിന്റെ തറയിലിരുന്ന് ക്ലോസെറ്റിന് തൊട്ടുമുന്നിലായി ജീവനക്കാർ പാത്രം കഴുകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. വീഡിയോ പകർത്തുന്നതിനൊപ്പം ജീവനക്കാരുടെ നടപടിയെ ഉപഭോക്താവ് ചോദ്യം ചെയ്യുന്നുമുണ്ട്. ടോയ്‌ലറ്റിൽ പാത്രം കഴുകുന്നത് എന്തിനാണെന്ന് ചോദ്യത്തിന് രണ്ടുമൂന്നുദിവസമായി ഉണ്ടായ അടിയന്തര സാഹചര്യം കൊണ്ടാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഇതിനുമറുപടിയായി വീട്ടിലാണെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ എന്ന് അയാൾ ചോദിക്കുന്നുണ്ട്.

വീഡിയാേ പുറത്തുവന്നതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്ന് സത്വര നടപടികളുണ്ടായി. വീഡിയോയിൽ കാണുന്ന പാത്രങ്ങൾ ജീവനക്കാരുടേതാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. പുറത്തുനിന്നാണ് ജീവനക്കാർക്ക് ഭക്ഷണം എത്തിക്കുന്നത്. കഴിക്കുന്നതിനുമുമ്പ് ഭക്ഷണം പ്രഷർ കുക്കറിൽ ചൂടാക്കുന്നത് പതിവുണ്ട്. സംഭവം നടന്ന ദിവസം പൈപ്പ് ലൈനിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാലാവാം ജീവനക്കാർ പാത്രങ്ങൾ ടോയ്‌ലറ്റിൽ കഴുകിയതെന്നും സ്ഥാപന ഉടമ അധികൃതരെ അറിയിച്ചു.

പരിശോധനയിൽ ജീവനക്കാർ ആഹാരം കഴിച്ച പാത്രം കഴുകുന്നതിനുളള സൗകര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇത് ഉടൻ സ്ഥാപിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

English Summary

Food safety officials have taken action after a video surfaced showing utensils being washed on the floor of a toilet at a popular bakery in Korba, Chhattisgarh. The incident reportedly took place at New Delhi Sweets, and a visitor to the establishment recorded and shared the video.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAKERY HYGIENE ISSUE, TOILET UTENSIL WASHING, BAKERY STAFF VIRAL VIDEO, FOOD SAFETY VIOLATION, BAKERY HYGIENE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360