
നോൺവെജിറ്റേറിയൻ ഭക്ഷണം ശീലമാക്കിയ മലയാളികളുടെ ഭക്ഷണക്രമത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മത്സ്യം. മീൻ കറിവെച്ച് കഴിക്കുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ടാകുന്നു. മത്സ്യം ശീലമാക്കുന്നവരിൽ പലരും കടൽ മീനുകളായിരിക്കും കൂടുതലായി കഴിക്കുക. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ളവ തന്നെയാണ് പുഴമീനുകളും. പുഴമീനുകൾ ആഹാരത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയാണ് താഴെ ചേർക്കുന്നത്.
പ്രോട്ടീൻ അധികമായി അടങ്ങുന്ന ഭക്ഷണം തടി കൂടാതിരിക്കാൻ സഹായിക്കും. പ്രോട്ടീനാൽ സമ്പുഷ്ടമായ പുഴമീൻ ഡയറ്റിംഗ് ചെയ്യുന്നവർക്കും കഴിക്കാം. പ്രോട്ടീൻ അടങ്ങിയതിനാൽ മസിലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും പുഴമീൻ സഹായിക്കും. കറിയായി കഴിക്കുമ്പോഴായിരിക്കും ശരിയായ രീതിയിൽ ഗുണം ലഭിക്കുക.
പുഴമീൻ പ്രോട്ടീനിന് സമാനമായി ഒമേഗ 3 ഫാറ്റി ആസിഡുകളാലും സമ്പന്നമാണ്. അതിനാൽ തന്നെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം സമ്പുഷ്ടിപ്പെടുത്താൻ സഹായിക്കും. ഒരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ 30 ശതമാനം ഫാറ്റി ആസിഡുകൾ പുഴമീൻ വഴി ലഭിക്കും. ആർട്ടിലറികളിൽ അടിഞ്ഞ് കൂടാത്ത നല്ല കൊളസ്ടോളായിരിക്കും പുഴമീൻ വഴി ലഭിക്കുക. എന്നാൽ മീൻ വറുത്ത് കഴിച്ചാൽ ഇത് ലഭിക്കുകയില്ല എന്ന് ശ്രദ്ധിക്കുക.
ശുദ്ധജല മത്സ്യങ്ങളിൽ ധാരാളം കാത്സ്യത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. അതിനാൽ തന്നെ എല്ലുകളുടെ ആരോഗ്യവും വർദ്ധിക്കും. കാത്സ്യം കൂടാതെ തൈമിൻ, നിയാസിൻ, വൈറ്റമിൻ ബി6, വൈറ്റമിൻ ബി12 എന്നിവയും പുഴമീനിൽ അടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |