SignIn
Kerala Kaumudi Online
Sunday, 12 July 2026 7.28 AM IST

ആരാണ് ആ പേർഷ്യൻ രാജകുമാരി?​

as

2000​ ​ഒ​ക്ടോ​ബ​ർ...​ക​റാ​ച്ചി​ക്കാ​ര​ൻ​ ​അ​ലി​ ​അ​ക്ബ​ർ​ ​ക​രി​ഞ്ച​ന്ത​യി​ൽ​ ​ഒ​രു​ ​പു​രാ​ത​ന​ ​മ​മ്മി​ ​വി​ൽ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​ ​അ​തും​ ​ഏ​ക​ദേ​ശം​ 1.1​ ​കോ​ടി​ ​ഡോ​ള​റി​ന്.​ ​പ​ക്ഷേ,​ ​ക​ഥ​മാ​റി.​ ​അ​ലി​ ​അ​ക്ബ​റി​നെ​ ​പാ​ക് ​പൊ​ലീ​സ് ​പൊ​ക്കി.​ ​ഇ​റാ​നും​ ​അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​പ്ര​വി​ശ്യ​യി​ലെ​ ​വാ​ലി​ ​മു​ഹ​മ്മ​ദ് ​റീ​കി​ ​എ​ന്ന​ ​ഗോ​ത്ര​ ​നേ​താ​വി​ന്റെ​ ​കൈ​വ​ശ​മാ​യി​രു​ന്നു​ ​ആ​ ​മ​മ്മി​യെ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ക​ണ്ടെ​ത്തി.​ ​
ഷെ​രീ​ഫ് ​ഷാ​ ​ബാ​ഖി​ ​എ​ന്ന​ ​ഇ​റാ​ൻ​ ​സ്വ​ദേ​ശി​യാ​ണ് ​ത​നി​ക്ക് ​മ​മ്മി​ ​ത​ന്ന​തെ​ന്നാ​യി​രു​ന്നു​ ​റീ​കി​യു​ടെ​ ​മൊ​ഴി.​ ​ക്വെ​റ്റ​യ്ക്ക് ​സ​മീ​പ​മു​ണ്ടാ​യ​ ​ഒ​രു​ ​ഭൂ​ക​മ്പ​ത്തി​ന് ​ശേ​ഷം​ ​മ​മ്മി​ ​ല​ഭി​ച്ചെ​ന്നാ​ണ് ​ഷെ​രീ​ഫ് ​പ​റ​ഞ്ഞ​തെ​ന്നും​ ​റീ​കി​ ​വെ​ളി​പ്പെ​ടു​ത്തി.​ ​പി​ന്നീ​ട് ​ഷെ​രീ​ഫി​നെ​ ​ക​ണ്ടി​ട്ടി​ല്ല.​ ​മ​മ്മി​ ​വി​റ്റ് ​കി​ട്ടു​ന്ന​ ​പ​ണം​ ​തു​ല്യ​മാ​യി​ ​വീ​തി​ക്കാ​നാ​യി​രു​ന്നു​ ​റീ​കി​യു​ടെ​യും​ ​ഇ​ട​നി​ല​ക്കാ​ര​നാ​യ​ ​അ​ക്ബ​റി​ന്റെ​യും​ ​പ​ദ്ധ​തി.​ ​പു​രാ​വ​സ്തു​ ​നി​യ​മം​ ​ലം​ഘി​ച്ച് ​വി​ല്പ​ന​യ്ക്ക് ​ശ്ര​മി​ച്ച​തി​നാ​ൽ​ ​മ​മ്മി​ ​ഏ​റ്റെ​ടു​ത്ത് ​ക​റാ​ച്ചി​ ​നാ​ഷ​ണ​ൽ​ ​മ്യൂ​സി​യ​ത്തി​ലേ​യ്ക്ക് ​മാ​റ്റി.
പേ​ർ​ഷ്യ​ൻ​ ​രാ​ജ​കു​മാ​രി
അ​ല​ങ്കാ​ര​പ്പ​ണി​ക​ളു​ള്ള​ ​ത​ടി​പ്പെ​ട്ടി​യി​ലാ​രു​ന്നു​ ​മ​മ്മി.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​മ്പ് ​ജീ​വി​ച്ചി​രു​ന്ന​ ​ഏ​തോ​ ​രാ​ജ​കു​മാ​രി.​ ​സ്വ​ർ​ണ്ണ​ക്കി​രീ​ട​വും​ ​മു​ഖം​മൂ​ടി​യും​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​അ​ണി​ഞ്ഞ് ​ശാ​ന്ത​മാ​യി​ ​ഉ​റ​ങ്ങു​ന്നു.​ ​മ​മ്മി​യ്ക്ക് ​മു​ക​ളി​ൽ​ ​സ്വ​ർ​ണ​ ​ഫ​ല​ക​ത്തി​ൽ​ ​ക്യൂ​ണി​ഫോം​ ​ലി​പി​യി​ൽ​ ​'​ഞാ​ൻ​ ​റോ​ഡ​ഗ്യൂ​ൻ,​​​ ​മ​ഹാ​നാ​യ​ ​സ​ർ​ക്‌​സീ​സ് ​രാ​ജാ​വി​ന്റെ​ ​മ​ക​ൾ​" ​എ​ന്ന് ​എ​ഴു​തി​യി​രു​ന്നു.
പേ​ർ​ഷ്യ​ൻ​ ​രാ​ജാ​വാ​യ​ ​സ​ർ​ക്‌​സീ​സ് ​ഒ​ന്നാ​മ​ന്റെ​ ​മ​ക​ൾ​ ​'​റോ​ഡ​ഗ്യൂ​ൻ" ​ബി.​സി​ ​അ​ഞ്ചാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​ജീ​വി​ച്ചി​രു​ന്ന​ത്.​ ​ഈ​ജി​പ്ഷ്യ​ൻ​ ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ ​മ​മ്മി​ ​രൂ​പ​ത്തി​ലാ​ക്കി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാം.​ ​പ​ക്ഷേ,​​​ ​ഒ​രു​ ​പേ​ർ​ഷ്യ​ൻ​ ​രാ​ജ​കു​മാ​രി​ ​മ​മ്മി​ ​രൂ​പ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ​ഏ​വ​രേ​യും​ ​അ​മ്പ​ര​പ്പി​ച്ചു.​ ​റോ​ഡ​ഗ്യൂ​നെ​ ​പ​റ്റി​യു​ള്ള​ ​കാ​ര്യ​മാ​യ​ ​വി​വ​ര​ങ്ങ​ളൊ​ന്നും​ ​ല​ഭ്യ​വു​മ​ല്ല.​ ​മ​മ്മി​യു​ടെ​ ​കാ​ര്യം​ ​ആ​ഗോ​ള​ ​ച​ർ​ച്ച​യാ​യി.​ ​ഒ​ട്ടും​വൈ​കാ​തെ​ ​ന​യ​ത​ന്ത്ര​ ​വ​ടം​വ​ലി​ക​ൾ​ക്കും​ ​കാ​ര​ണ​മാ​യി.​ ​മ​മ്മി​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​നാ​യി​ ​പാ​കി​സ്ഥാ​നും​ ​ഇ​റാ​നും​ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​താ​ലി​ബാ​നും​ ​കൊ​മ്പു​കോ​ർ​ത്തു.
സം​ശ​യ​ ​നി​ഴൽ
ക​റാ​ച്ചി​ ​മ്യൂ​സി​യം​ ​അ​ധി​കൃ​ത​ർ​ക്ക് ​സം​ശ​യ​ങ്ങ​ളു​ണ്ടാ​യി.​ ​റോ​ഡ​ഗ്യൂ​ൻ​ ​മ​മ്മി​യ്ക്ക് ​എ​ന്തോ,​ ​എ​വി​ടെ​യൊ​ക്കെ​യോ​ ​ചി​ല​ ​അ​പാ​ക​ത​ക​ളു​ണ്ട്.​ ​
പേ​ട​ക​ത്തി​ന് ​മു​ക​ളി​ലെ​ ​ക്യൂ​ണി​ഫോം​ ​ലി​ഖി​ത​ങ്ങ​ളി​ൽ​ ​തെ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​പു​രാ​ത​ന​ ​പേ​ർ​ഷ്യ​ന് ​പ​ക​രം​ ​രാ​ജ​കു​മാ​രി​യു​ടെ​ ​പേ​രി​ന്റെ​ ​ഗ്രീ​ക്ക് ​വ​ക​ഭേ​ദ​മാ​ണ് ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തും.​ ​പെ​ട്ടി​യി​ൽ​ ​പെ​ൻ​സി​ൽ​ ​അ​ട​യാ​ള​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​ആ​ഭ​ര​ണ​ങ്ങ​ളാ​ക​ട്ടെ​ ​വി​ല​കു​റ​ഞ്ഞ​ത്.​ ​മ​മ്മി​യെ​ ​കി​ട​ത്തി​യി​രു​ന്ന​ ​ചൂ​ര​ൽ​ ​പാ​യ​യ്ക്ക് ​കൂ​ടി​പ്പോ​യാ​ൽ​ 50​ ​വ​ർ​ഷം​ ​മാ​ത്രം​ ​പ​ഴ​ക്കം.
വ​മ്പ​ൻ​ ​ട്വി​സ്റ്റ്
സം​ശ​യ​ങ്ങ​ൾ​ ​മ​മ്മി​യെ​ ​കൊ​ണ്ടെ​ത്തി​ച്ച​ത് ​ക​റാ​ച്ചി​യി​ലെ​ ​അ​ഗാ​ ​ഖാ​ൻ​ ​ഹോ​സ്പി​റ്റ​ലി​ലെ​ ​ഫോ​റ​ൻ​സി​ക് ​വി​ദ​ഗ്ദ്ധ​രു​ടെ​ ​കൈയിലേ​യ്ക്കാണ്.​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​ ​ഞെ​ട്ടി​ക്കു​ന്ന​ ​സ​ത്യം​ ​പു​റ​ത്താ​യി.​ ​ഈ​ ​മ​മ്മി​ ​റോ​ഡ​ഗ്യൂ​ന്റേ​ത​ല്ല.​ ​
ഏ​ക​ദേ​ശം​ 1996​ൽ​ ​മ​രി​ച്ച​ 30​ ​തി​ക​യാ​ത്ത​ ​ഒ​രു​ ​യു​വ​തി​യു​ടെ​ ​മൃ​ത​ദേ​ഹം.​ ​മ​രി​ച്ച​യു​ട​ൻ​ ​ബോ​ധ​പൂ​ർ​വ്വം​ ​ആ​രോ​ ​മ​മ്മി​ ​രൂ​പ​ത്തി​ൽ​ ​ആ​ക്കി​യ​താ​ണ്.​ ​യു​വ​തി​യു​ടെ​ ​ന​ട്ടെ​ല്ലി​ൽ​ ​ശ​ക്ത​മാ​യ​ ​ഇ​ടി​യേ​റ്റി​രു​ന്നു.​ ​ക​ഴു​ത്ത് ​ഒ​ടി​ഞ്ഞ​താ​ണ് ​മ​ര​ണ​കാ​ര​ണം.​ ​അ​ത് ​എ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു​ ​എ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​ഹൃ​ദ​യം,​ ​ശ്വാ​സ​കോ​ശം,​ ​ത​ല​ച്ചോ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്ത​ ​ശേ​ഷ​മാ​ണ് ​മൃ​ത​ദേ​ഹം​ ​മ​മ്മി​യാ​ക്കി​യ​തെ​ന്ന് ​സി.​ടി​ ​സ്കാ​നി​ലും​ ​ക​ണ്ടെ​ത്തി.​ ​ഏ​താ​യാ​ലും​ ​മ​മ്മി​ക്ക് ​പി​ന്നി​ൽ​ ​വ​ൻ​ ​ത​ട്ടി​പ്പ് ​സം​ഘം​ ​ത​ന്നെ​യാ​ണെ​ന്ന് ​വ്യ​ക്തം.​ ​എം​ബാ​മിം​ഗ് ​രീ​തി​ക​ളും​ ​കൊ​ത്തു​പ​ണി​ക​ളും​ ​സ്വ​ർ​ണ്ണ​പ്പ​ണി​ക​ളു​മൊ​ക്കെ​ ​അ​റി​യാ​വു​ന്ന​വ​രും​ ​ക്യൂ​ണി​ഫോം​ ​ലി​പി​യി​ലും​ ​പേ​ർ​ഷ്യ​ൻ​ ​ച​രി​ത്ര​ത്തി​ലും​ ​ജ്ഞാ​ന​മു​ള്ള​വ​രു​മൊ​ക്കെ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​മ​രി​ച്ച് 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​മ​മ്മി​ഫി​ക്കേ​ഷ​ൻ​ ​പ്ര​ക്രി​യ​ ​തു​ട​ങ്ങു​ക​യും​ ​വേ​ണം.
ഒ​ന്നു​കി​ൽ​ ​യു​വ​തി​യെ​ ​സം​ഘം​ ​ത​ട്ടി​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൊ​ന്ന​താ​കാം.​ ​അ​ല്ലെ​ങ്കി​ൽ​ ​മൃ​ത​ദേ​ഹം​ ​ശ്‌​മ​ശാ​ന​ത്തി​ൽ​ ​നി​ന്ന് ​മോ​ഷ്ടി​ച്ച​താ​കാം.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​എ​ങ്ങു​മെ​ത്തി​യി​ല്ല.​ ​ഒ​ടു​വി​ൽ​ 2008​ൽ​ ​മൃ​ത​ദേ​ഹം​ ​സം​സ്ക​രി​ച്ചു.
ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പു​രാ​വ​സ്തു​ ​ത​ട്ടി​പ്പു​ക​ളി​ലൊ​ന്നാ​യി​ ​'​പേ​ർ​ഷ്യ​ൻ​ ​പ്രി​ൻ​സ​സ് ​"​ ​മ​മ്മി​ ​മാ​റി.​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ട​ന്നു​പോ​യി​ട്ടും​ ​ഇ​ന്നും​ ​ഉ​ത്ത​രം​ ​കി​ട്ടാ​തെ​ ​ചോ​ദ്യ​ങ്ങ​ൾ​ ​അ​വ​ശേ​ഷി​ക്കു​ന്നു.​ ​ആ​രാ​യി​രു​ന്നു​ ​ആ​ ​യു​വ​തി​ ​?​ ​എ​ങ്ങ​നെ​യാ​ണ് ​അ​വ​ർ​ ​കൊ​ല്ല​പ്പെ​ട്ട​ത്..!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY