കുറ്റിയാടി: വിവിധയിനം ശലഭങ്ങളുടെയും പക്ഷികളുടെയും വാസസ്ഥലമായ ജാനകിക്കാട്ടിൽ വീണ്ടും അതിഥികളെത്തി. അപൂർവയിനത്തിൽപ്പെട്ട 'കൊള്ളിയാൻ' 'കാട്ടുമൂങ്ങ' എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്പോട്ട്ബെല്ലീഡ് ഈഗിൾ ഔളിനെയാണ് ജാനകിക്കാട്ടിൽ കണ്ടെത്തിയത്. നിബിഡ വനങ്ങളിൽ മാത്രം വളരെ രഹസ്യസ്വഭാവത്തോടെ കഴിയുന്ന ഈ പക്ഷികളുടെ സാന്നിദ്ധ്യം കോഴിക്കോട് ജില്ലയിൽ ആദ്യമായിരിക്കുമെന്ന് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ സുനിൽ ടിറ്റോ, ജാനകിക്കാട് ഇക്കോ ടൂറിസം ഗൈഡും പക്ഷിനിരീക്ഷകനുമായ സുധീഷ് എ എന്നിവർ പറഞ്ഞു. ഇവരാണ് ഈ പക്ഷികളെ കണ്ടെത്തിയത്.
കരുത്തുറ്റ ഇരപിടിയന്മാരായ ഇവർ രാത്രികാലങ്ങളിലാണ് പ്രധാനമായും ഇരതേടാനിറങ്ങുന്നത്. ഇന്ത്യയിൽ കാണപ്പെടുന്ന മൂങ്ങകളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്താണ് ഇവ. ഹിമാലയൻ താഴ്വരകളായ കുമയോൺ മുതൽ മ്യാന്മാർ, ലാവോസ്, വിയറ്റ്നാം വരെയുള്ള പ്രദേശങ്ങളിലും ഇന്ത്യയിലുടനീളവും ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിലും ഇവയെ കണ്ടുവരുന്നു.
Janakikad, a habitat for various species of butterflies and birds, has welcomed new avian visitors. The rare Spot-bellied Eagle-Owl, also known locally as ‘Kolliyan’ or ‘Kattumoonga’, has been spotted in the forest, adding to its rich biodiversity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |