SignIn
Kerala Kaumudi Online
Monday, 27 July 2026 3.34 AM IST

'നീ എന്തിനാ കരയുന്നെ, ഞങ്ങളില്ലേ'; അക്ഷരങ്ങളെക്കാൾ മുൻപ് സ്നേഹിക്കാൻ പഠിച്ചവർ

kids

ചില ചേർത്തുപിടിക്കലുകൾക്ക് ഭംഗി അൽപം കൂടുതലാണ്. അത്തരത്തിലൊരു വീഡിയോയ്‌ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം നടക്കുന്നത് ഒരു സർക്കാ‌ർ സ്‌കൂളിലാണ്. വരാന്തയിൽ അഞ്ചോ ആറോ വയസുമാത്രം പ്രായമുള്ള കുറച്ച് കുട്ടികൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിലൊരാൾ മറ്റുള്ളവരോട് സങ്കടം പറയുകയാണ്. ഉച്ചഭക്ഷണം കഴിച്ച പാത്രവുമായിരിക്കുന്ന അവനെ ചോർത്തുപിടിച്ച്‌ ആശ്വസിപ്പിക്കുകയാണ് മറ്റുള്ളവർ. ഓരോ കാര്യങ്ങളും അവർ കൃത്യമായി ചോദിച്ചുമനസിലാക്കുന്നുണ്ട്. ശേഷം കൂട്ടത്തിലൊരാൾ അവന്റെ കൈയിൽ നിന്ന് പാത്രവും വാങ്ങി കൂട്ടുകാരനെ ഒപ്പം വിളിച്ച് ഒരു പോക്ക്. പ്രശ്‌നം എന്തെന്ന് മനസിലായില്ലെങ്കിലും കൂട്ടുകാരന് ഒരു വിഷമമുണ്ടായപ്പോൾ ഒപ്പം നിന്ന സ്‌നേഹിതർ കാഴ്‌ചക്കാർക്കും ആശ്വാസമായി. ഒരു ചെറുചിരിയോടെയല്ലാതെ വീഡിയോ കണ്ടുതീർക്കാനാകില്ല.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള വൃത്തിയാക്കൽ പരിപാടിക്കിടെയാണ് ഒരു മിടുക്കി കൂട്ടുകാരനെ ആശ്വസിപ്പിക്കാനെത്തിയത്. അവളെ വിളിക്കാനായി

കോരിയുമായി എത്തിയ മറ്റൊരു കൂട്ടുകാരിയെ അവൾ ഓടിച്ച് വിടുന്നുണ്ട്. ഏത് സ്‌കൂളിലെ കുട്ടികളാണ് ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമല്ല. 'അക്ഷരങ്ങളെക്കാൾ മുൻപ് അവർ പഠിച്ചത് സ്‌നേഹിക്കാനാണ്' എന്ന കാപ്‌ഷനോടെയാണ് കുട്ടികളറിയാതെ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

സർക്കാ‌ർ സ്‌കൂളുകളിൽ മാത്രം കാണുന്ന പ്രതിഭാസമെന്നാണ് പലരുമിതിനെ വിശേഷിപ്പിക്കുന്നത്. ആ പഴയ കാലം ഇനി തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവിൽ വളർന്നുപോയതിനെ ഓർത്ത് പലരും സങ്കടപ്പെടുന്നുമുണ്ട്. വൈറലായ കാര്യം അവർ അറിഞ്ഞോയെന്നും ചിലർ ചോദിക്കുന്നുണ്ട്.

A post shared by Ashwani Aneesh (@ashwani__aneesh)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, LOVE, CARE, CHILDREN, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY