സുഭാഷിതങ്ങൾ
ഡോ. കായംകുളം യൂനുസ്

മാനവികതയുടെ മനോഹാരിത ഹൃദയംഗമമായി വെളിപ്പെടുത്തുന്ന സമാഹാരം. ആദർശാത്മകമായ ഒരു പുതിയ കാലപ്പിറവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഈ രചനയിൽ അടയാളപ്പെടുത്തുന്നു.
ഡോ. ജോർജ് ഓണക്കൂർ അവതാരികയിൽ പറയുന്നു; സ്നേഹത്തിന്റെ ആഴം അടയാളപ്പെടുത്തുന്ന ജീവിതക്രമം എങ്ങനെ ചിന്തകളെ നേർവഴിക്കു നയിക്കുമെന്നും ജീവിതം സമ്പന്നമാക്കുമെന്നും പ്രഭാഷകന്റെ വാക്കുകളിൽ ശ്രവിക്കാം. വെറുപ്പും വിദ്വേഷവും വളരുന്ന വർത്തമാനകാലത്ത് ഏറ്റവും ഉദാരവും സ്വാഗതാർഹവുമാണ് എഴുത്തുകാരന്റെ വാക്കുകൾ. കാലത്തിന് ഇണങ്ങുന്ന, അതോടൊപ്പം കാലാതീതമായ ഒട്ടേറെ ഉദാത്ത വികാരങ്ങളും ശുഭചിന്തകളും പ്രഭാഷകൻ ആവിഷ്കരിക്കുന്നുണ്ട്. ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സാധാരണമാണ്. സമചിത്തതയോടെയും കർമ്മഗൗരവത്തോടെയും അവയെ അതിജീവിക്കാൻ കഴിയേണ്ടതുണ്ട്. എല്ലാവർക്കും സവിശേഷ കഴിവുകളുണ്ട്, അവ ഒന്നൊന്നായി കണ്ടെത്തി കാലാകാലങ്ങളിൽ വികസിപ്പിച്ചെടുത്ത് ജീവിതവിജയം നേടേണ്ടതിന്റെ ആവശ്യകത ഡോ. യൂനുസ് വിവരിക്കുന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ പോലും ഇങ്ങനെ കണ്ടെത്തി പ്രയോജനപ്പെടുത്തുക തന്നെ വേണമെന്ന് ഡോ. യൂനുസ് എടുത്ത് പറയുന്നു. താൻ ജീവിക്കുന്ന സമൂഹത്തിലെ എല്ലാവർക്കും ഒന്നുപോലെ ആസ്വദിക്കാൻ പാകത്തിൽ അവ തയാറാക്കിയിരിക്കുന്നു. പാണ്ഡിത്യത്തിന്റെ ദുർമേദസ്സോ വളച്ചുകെട്ടിന്റെ അലങ്കാരങ്ങളോ ഇതിൽ കാണപ്പെടുന്നില്ല. ശ്രോതാക്കളെ പ്രചോദിപ്പിക്കുന്നവയാണ് ഇതിലെ ഓരോ ഖണ്ഡങ്ങളും. ആകാശവാണി പ്രക്ഷേപണം ചെയ്ത ഡോ. കായംകുളം യൂനുസിന്റെ സുഭാഷിതങ്ങൾ ശ്രോതാക്കൾക്ക് ഊർജ്ജദായകമാണ് എന്നതിൽ സംശയമില്ല. ഡോ. യൂനുസിന്റെ സർഗവൈഭവവും സാമൂഹിക നിരീക്ഷണവും പ്രശംസനീയമാണ്. വീണ്ടും വീണ്ടും വായിക്കുമ്പോൾ പുതിയ ചിന്തകളുടെ ആകാശതലങ്ങളിലേക്ക് അത് നമ്മെ ആനയിക്കുന്നു. ലളിതവും ഹൃദ്യതരവുമാണ് ആവിഷ്കരണ രീതി. സരളമായ ഭാഷ തന്നെയാണ് ഈ സുഭാഷിതങ്ങളുടെ മുഖമുദ്രയും.
പ്രസാധകർ ;
മെലിൻഡ ബുക്സ്
അദൃശ്യ തീരങ്ങളിൽ
സന്തോഷ് വട്ടപ്പാറ
പ്രതിസന്ധികളിൽ അസ്വസ്ഥമാകുന്ന അവസ്ഥകളെ സമകാലിക പ്രസക്തിയോടെ ശ്രദ്ധേയമാക്കുന്ന നോവൽ. ആഖ്യാനത്തിൽ മികവു പുലർത്തുന്നതും ആർദ്രവുമായ രചന.
പ്രസാധകർ - മൈത്രി ബുക്സ്
ഛത്രപതികൾ
കെ. മുരളീധരൻ
അധികാരവാഴ്വുകളുടെ അടിച്ചമർത്തലും നിലനിൽപ്പിനായുള്ള മനുഷ്യന്റെ ചെറുത്തുനിൽപ്പുമാണ് ഈ രചനയിൽ. നാല് ലഘുനാടകങ്ങൾ അടങ്ങിയ പുസ്തകം.
പ്രസാധകർ - യെസ്പ്രസ് ബുക്സ്
ഡിറ്റിപി
പാമ്പുറം അരവിന്ദ്
എഴുത്തുകാരുടെ ജീവിതം ആവിഷ്കരിക്കുകയും അവയ്ക്കിടയിലെ കിടമത്സരങ്ങളെ അനാവരണം ചെയ്യുന്നതുമാണ് നോവൽ. എഴുത്തുലോകത്തെ മുൻനിർത്തി രചിക്കപ്പെട്ട അസാധാരണ രചന.
പ്രസാധകർ - പ്രഭാത് ബുക്ക് ഹൗസ്
ഇന്നലെകളിലെ
ഗുണപാഠ കഥകൾ
എൽ. ഗോപീകൃഷ്ണൻ
ജീവിതത്തിന്റെ വീഥിയിൽ തെറ്റും ശരിയും തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന കഥകൾ. ആറ് വാല്യങ്ങളടങ്ങിയ ബാലസാഹിത്യ കൃതികളടങ്ങിയതാണ് ഈ പുസ്തകം.
പ്രസാധകർ - പ്രഭാത് ബുക്ക് ഹൗസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |